സ്വന്തം ലേഖകൻ
എറണാകുളം: കെ.സി.വൈ.എം. സംസ്ഥാന സമിതി “പ്രണയത്തിന്റെ രക്തസാക്ഷികൾ” എന്ന ക്യാമ്പിന്റെ ഭാഗമായി യുവതികൾക്കായി ഒരു ബോധവത്‌കരണ ക്ലാസ്സ് ഒക്ടോബർ 13, ഞായറാഴ്ച രാവിലെ 9 മണിമുതൽ കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ POC യിൽ വച്ചു സംഘടിപ്പിക്കുന്നു. കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി.ബാബുവാണ് ഈ ബോധവത്‌കരണ ക്ലാസ്സിനെക്കുറിച്ചുള്ള അറിയിപ്പ് നൽകിയിരിക്കുന്നത്.
കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ഈ സംരംഭം എല്ലാവിധ അഭിനന്ദനവും അർഹിക്കുന്നു. ഈ നല്ലതുടക്കത്തിന് കത്തോലിക്കാ സഭയുടെ പൂർണ്ണമായ പിന്തുണയുണ്ടാകുമെന്ന് സംസ്ഥാന സമിതി പ്രതീക്ഷിക്കുന്നു. എല്ലാരൂപതകളിലും നിന്നുള്ള സമ്പൂർണ്ണ പങ്കാളിത്തം അനിവാര്യമാണെന്നും സംസ്ഥാന സമിതി പറയുന്നു.
അറിയിപ്പിന്റെ പൂർണ്ണ രൂപം:
പ്രിയപ്പെട്ടവരേ,
കെ സി വൈ എം സംസ്ഥാന സമിതി “പ്രണയത്തിന്റെ രക്തസാക്ഷികൾ” എന്ന ക്യാമ്പിനിന്റെ ഭാഗമായി യുവതികൾക്കായി ഒരു ബോധവത്‌കരണ ക്ലാസ്സ് ഒക്ടോബർ 13, ഞായറാഴ്ച രാവിലെ 9 മണിമുതൽ കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ POC യിൽ വച്ചു സംഘടിപ്പിക്കുന്നു. രൂപതകളിൽ ഭാരവാഹിത്വം വഹിക്കുന്ന വനിതകൾക്കും അനിമേറ്റേഴ്സിനുമായാണ് ക്ലാസ്സ് നടത്തപ്പെടുന്നത്. സമൂഹത്തിൽ യുവതികൾക്ക് നേരെ നടക്കുന്ന അധാർമിക പ്രവർത്തനങ്ങളായ മതപരിവർത്തനം, ലൗ ജിഹാദ് പോലെയുള്ള വിഷയങ്ങളിൽ യുവതികളെ ബോധവതികൾ ആക്കുക എന്നതോടൊപ്പം രൂപതകളിലും ഇടവകകളിലും സമൂഹത്തിലേക്കും ഇറങ്ങി ചെന്നുകൊണ്ട് യുവജനങ്ങളിൽ അവബോധം സൃഷ്ട്ടിക്കുന്നതിനുമായുള്ള യുവതികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ക്ലാസ്സ് സംഘടിപ്പിക്കപ്പെടുന്നത്.ഈ വിഷയത്തെ വളരെ ഗൗരവമായി കണ്ടുകൊണ്ട് രൂപത ഭാരവാഹികളായ എല്ലാ യുവതികളും ആനിമേറ്റേഴ്സും ക്ലാസിൽ പങ്കെടുക്കാൻ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സംസ്ഥാന സമിതിക്കുവേണ്ടി,
ബിജോ പി ബാബു
ജനറൽ സെക്രട്ടറി
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.