ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.സി.ബി.സി. ജയിൽ മിനിസ്ട്രിയുടെ നേതത്വത്തിൽ ആലപ്പുഴ ജില്ലാ ജയിലിൽ സംഘടിപ്പിച്ച ഈസ്റ്റർ ദിനാഘോഷം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ.ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ സന്ദേശമാണ് ഈസ്റ്റർ മനുഷ്യരാശിക്ക് നൽകുന്നതെന്നും, വീഴ്ച്ചകൾ മനുഷ്യ സഹജമാണെന്നും, അതിൽനിന്നും മൂന്ന് പ്രാവശ്യം കർത്താവ് എഴുന്നേറ്റത് പോലെ നമ്മളും വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കണമെന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ജയിൽ വാസികളെ ഉദ്ബോധിപ്പിച്ചു.
ജയിൽ മിനിസ്റ്ററി കോഡിനേറ്റർ ഉമ്മച്ചൻ ചക്കുപുരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിൽ സൂപ്രണ്ട് കുമാർ, ഫാ.ജോസ് പുത്തൻചിറ, ഡോ.പ്രീതി എബ്രഹാം, ബാബു അത്തിപ്പൊഴിയിൽ, സിസ്റ്റർ സോണിയ, ഫാ.ടോണി കൂരിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
നമ്മൾ തിരിച്ചു വരുവാനായി ദൈവം കാത്തിരിക്കുന്നു, നമ്മുടെ കഷ്ട്ടപ്പാടുകൾ ദൈവത്തിനു സമർപ്പിക്കുക, ദൈവം അത് നന്മകളാക്കി മാറ്റുമെന്നും, ദൈവസ്നേഹം വാക്കിലൂടെയും പ്രവർത്തിയിലൂടെയും കാണിക്കണമെന്നും പറഞ്ഞ ആർച്ച് ബിഷപ്പ് പ്രത്യാശയും പുതുജീവനും നൽകുന്ന ഒരു ഈസ്റ്ററാകട്ടെ ഇതെന്നും ആശംസിച്ചു.
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.