അനിൽ ജോസഫ്
ബാലരാമപുരം : കെ.എൽ.സി.എ. ബാലരാമപുരം സോണൽ സമിതിയുടെ പുതിയൊരു കാൽവെയ്പ്പാണ് സലോമന്റെ പേരിലിൽ രൂപം നൽകുന്ന സ്കോളർഷിപ്പ്. KLCA കാട്ടാക്കട സോണലിന്റെ മുൻപ്രസിഡന്റ് ശ്രീ.വി.ജെ.സലോമന്റെ ഓർമ്മ നിലനിറുത്തുന്നതിനും അദ്ദേഹം നെയ്യാറ്റിൻകര രൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും നൽകിയ ആത്മാർഥമായ സേവനങ്ങൾക്ക് അനുസ്മരണയുമായാണ് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഒരു വർഷം തികയുന്ന നവംബർ 1-ന് അദ്ദേഹത്തിന്റെ പേരിലുള്ള സ്‌കോളർഷിപ്പിന് തുടക്കം കുറിച്ചത്.
നവംബർ 3-ാം തീയതി ഞായറാഴ്ച ഫെറോനയിലെ 10, പ്ലസ് വൺ, പ്ലസ് ടു, വിദ്യാർത്ഥികൾക്കായി വി.ജെ.സലോമൻ മെമ്മോറിയൽ സ്കോളർഷിപ് പരീക്ഷ നടത്തുകയുണ്ടായി. കമുകിൻകോട് സ്കൂൾ ഹാളിൽ വച്ച് 2 മണി മുതൽ 3 മണി വരെ നടന്ന പരീക്ഷയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസ്തുത പരിപാടിക്ക് കൺവീനർ ശ്രീ.ബിനു എസ്. പയറ്റുവിള നേതൃത്വം നൽകി.
ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന പതിനൊന്ന് കുട്ടികളിൽ ഏറ്റവും നിർദ്ധനയായ ഒരു കുട്ടിയെ ദത്തെടുക്കുമെന്നും, ആ കുട്ടിക്ക് ഒരു വർഷത്തെ പഠനചെലവായി 10,000/- രൂപാ സ്കോളർഷിപ്പായി നൽകുമെന്നും, ബാക്കിയുള്ള 10 കുട്ടികൾക്ക് 500/- രൂപാ വീതം സ്കോളർഷിപ്പായി നൽകുമെന്നും സോണൽ പ്രസിഡന്റ് ശ്രീ.വികാസ് കുമാർ അറിയിച്ചു.
പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും, അതിനായി അവരെ ഒരുക്കിയ യൂണിറ്റുകൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.
നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ വർഷമായി ആചരിക്കുകയും പ്രത്യേക പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യുന്ന ഈ വർഷം KLCA ബാലരാമപുരം സോണൽ സമിതി രൂപം നൽകിയിരിക്കുന്ന ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.