അനിൽ ജോസഫ്
ബാലരാമപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ കെഎല്‍സിഎ ബലരാമപുരം സോണല്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെഎല്‍സിഎ സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണന്ന് എസ്.ഉഷകുമാരി പറഞ്ഞു. മക്കള്‍ പുറത്ത് പോയാല്‍ തിരിച്ചു വരുമോയെന്ന ആശങ്കയിലാണ് രാജ്യത്തിലെ അമ്മമാര്‍ എന്ന് മുഖ്യ സന്ദേശം നല്‍കിയ ഫെറോന വികാരി ഫാ.ഷൈജുദാസ് പറഞ്ഞു.
സോണല്‍ പ്രസിഡന്റ് വികാസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിലവിലുള്ള പോക്സോ കേസുകളില്‍ ഉടന്‍ വിധി നടപ്പിലാക്കണമെന്നും, ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നരെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സംരക്ഷണം നല്‍കരുതെന്നും അദ്ധേഹം പറഞ്ഞു. കെഎല്‍സിഡബ്ല്യൂഎ സംസ്ഥന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്‍റില്‍സ്, കെഎല്‍സിഡബ്ല്യൂഎ അസോണല്‍ പ്രസിഡന്‍റ് ഷീബാ, കെഎല്‍സിഎ രൂപതാ സമിതി അംഗം ജസ്റ്റിസ്, ആനിമേറ്റര്‍മാരായ സജി, ജസീന്ത, ബിപിന്‍, ജോയി.സി, അരുണ്‍ തോമസ്, ഉഷാകുമാരി, സജിത, ബൈജു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.