സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ത്യയിലെ പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരേ കേരള ലാറ്റിൻ കാത്തലിക്ക് വിമൺസ് അസോസിയേഷൻ (കെ.എൽ.സി.ഡബ്ല്യു.എ.) തിരുവനന്തപുരം അതിരൂപത സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്ന് മെഴുകുതിരി റാലിയുമായി എത്തിയ സ്ത്രീകൾ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഒത്തു ചേർന്നു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരമാണെന്ന് മുട്ടട സെന്റ് ആൻസ് കോണ്വന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ മേരിക്കുട്ടി പറഞ്ഞു.
സ്ത്രീകളോട് ബഹുമാനം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിൽ അവർക്കു ജീവിക്കാനുള്ള സൗകര്യവും രാജ്യം ഉറപ്പു വരുത്തണം. വിങ്ങുന്ന മനസോടെ അമ്മമാർ നടത്തുന്ന പ്രതിഷേധത്തിന് ഒരുനാൾ മറുപടി കിട്ടുമെന്നും സിസ്റ്റർ മേരിക്കുട്ടി പറഞ്ഞു. എട്ടു വയസുകാരിയുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ടും മനം പൊട്ടിയുള്ള കരച്ചിൽ കേട്ടിട്ടും അവളെ ഉപദ്രവിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു നിർത്തി ശിക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ.എൽ.സി.ഡബ്ല്യു.എ. തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ഷേർളി ജോണി പറഞ്ഞു.
കെ.എൽ.സി.ഡബ്ല്യു.എ. തിരുവനന്തപുരം അതിരൂപത ജനറൽ സെക്രട്ടറി മേരി പുഷ്പം, ട്രഷറർ ഈലിത്ത് ഇഗ്നേഷ്യസ്, മെർളിൻ ഡിസിൽവ, അൽഫോൺസ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.