
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ “സമർപ്പിത കന്യകയായി” കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കാനോനിക അധികാരത്താൽ അംഗീകരിച്ചു. 2025 നവംബർ 21- ന് നടന്ന പ്രത്യേക തിരുക്കർമ്മത്തോടെ ക്രിസ്തുവിന്റെ മണവാട്ടിയും, സമർപ്പിത കന്യകയുമായി ഉയർത്തപ്പെടുന്ന “സമ്പൂർണ്ണ കന്യകാ സമർപ്പണ ശുശ്രൂഷാ സരണിയ്ക്ക്” (Order of Consecrated Virgins) ആലപ്പുഴ രൂപതയിൽ രൂപതാദ്ധ്യക്ഷൻ തുടക്കം കുറിക്കുകയായിരുന്നു.
“ആലപ്പുഴ രൂപത പുതിയ സന്യാസിനീ സഭ സ്ഥാപിച്ചു” എന്ന വാർത്ത മുഖ്യധാരാ മാധ്യമങ്ങളിൽ കണ്ട പലരും തെറ്റിദ്ധരിക്കപ്പെട്ടു. ഇത് ഒരു സന്ന്യാസിനീ സഭാ അംഗത്തിന്റെ നിത്യവ്രത വാഗ്ദാനം അല്ല, സ്വയം സമർപ്പിതയായി ഒരു വ്യക്തി ക്രിസ്തുവിന്റെ മണവാട്ടിയായി, നിത്യ കന്യകാത്വ ജീവിതത്തിലേക്ക് സ്വയം സമർപ്പിക്കപ്പെട്ടതാണ്. രൂപതാദ്ധ്യക്ഷൻ എന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കാനോനിക അധികാരത്താൽ ഈ ജീവിത സരണിക്ക് അംഗീകാരം നൽകുക മാത്രമാണ് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ ചെയ്തത്.
മുൻ കാലങ്ങളിൽ രൂപതാ അദ്ധ്യക്ഷന് തന്റെ രൂപതയിൽ ഒരു സന്യാസിനീ സഭ സ്ഥാപിക്കാൻ അധികാരം ഉണ്ടായിരുന്നു, എന്നാൽ ഫ്രാൻസിസ് പാപ്പാ ഈ അധികാരം എടുത്തുകളയുകയും, പരിശുദ്ധ സിംഹാസനത്തിന്റെ രേഖാമൂലമുള്ള അനുമതി ലഭ്യമാക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്താണ് “സമർപ്പിത കന്യക” (Consecrated Virgin):
കത്തോലിക്കാ സഭയിൽ, പരിശുദ്ധ കന്യകയെ പ്രതിനിധീകരിക്കുന്ന ഒരു സമർപ്പിത വിഭാഗമാണ് ക്രിസ്തുവിന്റെ മണവാട്ടിയായി നിത്യ കന്യകാത്വ ജീവിതത്തിലേക്ക് സ്വയം സമർപ്പിക്കപ്പെടുന്ന സ്ത്രീ.
തിരുസഭയുടെ അംഗീകൃത ആരാധനാക്രമത്തിനും സഭയുടെ സേവനത്തിനുമായി രൂപതാ ബിഷപ്പിന് സമർപ്പിത കന്യകയെയോ, കന്യകമാരെയോ നിയമിക്കാം (Can. 604 §1 The order of virgins is also to be added to these forms of consecrated life. Through their pledge to follow Christ more closely, virgins are consecrated to God, mystically espoused to Christ and dedicated to the service of the Church, when the diocesan Bishop consecrates them according to the approved liturgical rite. 1996-ലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ “വീത്ത കോൺസെക്രാറ്റ”യിൽ സമർപ്പിത കന്യകമാരെ കുറിച്ച് “ഓർഡോ വിർജിനം” പറയുന്നുണ്ട്).
ഇത് ഒരു പുതിയ തുടക്കം അല്ല. സഭയിൽ ആദ്യകാല കന്യകാ രക്തസാക്ഷികളുടെ കാലഘട്ടത്തിലെ വെലാറ്റിയോ വിർജിനത്തിന്റെ രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വ്രതമെടുക്കൽ. തിരുസഭയിൽ വിവിധ സന്യാസിനീ സമൂഹങ്ങൾ രൂപം കൊള്ളുകയും “സമർപ്പിത കന്യക” എന്ന സമൂഹം നിന്ന് പോവുകയും (Consecrated Virgin) ചെയ്തു. എന്നാൽ, 1970-ൽ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ പോൾ ആറാമൻ പാപ്പാ ഇത് പുനരാരംഭിച്ചു.
ഒരു സമർപ്പിത കന്യകയ്ക്ക് ഒരു സന്യാസ ക്രമത്തിലോ അല്ലെങ്കിൽ സാധാരണ ജീവിതത്തിന്റെ ഭാഗമായോ, അവളുടെ ബിഷപ്പിന്റെ അധികാരത്തിൻ കീഴിലുള്ള പ്രേക്ഷിത ഭവനങ്ങളിലോ പ്രവർത്തിക്കാം. അതോടൊപ്പം തങ്ങളുടെ സ്വന്തം ദൃഢനിശ്ചയം കൂടുതൽ വിശ്വസ്തതയോടെ പാലിക്കുന്നതിനും പരസ്പര സഹായത്താൽ സഭയ്ക്ക് അവരുടെ ശരിയായ അവസ്ഥയ്ക്ക് അനുസൃതമായി സേവനം ചെയ്യുന്നതിനും, കന്യകമാരെ ഒരുമിച്ച് ചേർക്കാം.
ജോമോൾ വരാപ്പുഴ അതിരൂപതയിലെ എട്ടേക്കർ സെന്റ് ജൂഡ് ഇടവകയിൽ കോരമംഗലത്തു വീട്ടിൽ ജോസഫ് സേവ്യറിന്റെയും മേരി ജോസഫിന്റെയും മൂന്നു പെണ്മക്കളിൽ ഏറ്റവും ഇളയവളായി 1988 നവംബർ 22-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസങ്ങൾക്കുശേഷം MG University-യിൽ നിന്നും BSc നേഴ്സിംഗ് പഠനം പൂർത്തിയാക്കി. എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും MBA-യും മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും സോഷ്യോളജിയിൽ MA-യും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്നും Journalism & Mass Communication-ൽ PG Diploma-യും നേടിയിട്ടുണ്ട്.
തുടർന്ന്, കളമശ്ശേരി ജ്യോതിർ ഭവനിൽനിന്നും 2024-ൽ BTh പൂർത്തിയാക്കി. ഇപ്പോൾ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ Biblical Theology-യിൽ ലൈസൻഷ്യെറ്റ് പഠനം നടത്തുന്നു.
തന്റെ 23മത്തെ വയസ്സിൽ 2012-ൽ കൃപാസനത്തിൽ നടന്ന മരിയൻ തപസ് ധ്യാനത്തിൽ വച്ചാണ് ഒരു മരിയൻ മിഷനറിയായി സ്വജീവിതം സമർപ്പിക്കുന്നതിനുള്ള ആന്തരിക പ്രചോദനവും ദൈവവിളിയും ജോമോൾ സ്വീകരിക്കുന്നത്.
2023ലെ കണക്കുകൾ അനുസരിച്ച് ലോകത്ത് ഏകദേശം 5,000 സമർപ്പിത കന്യകമാരുണ്ട്.
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
This website uses cookies.