അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: 2005 ലെ ഒരു ഈസ്റ്റര്‍ ദിനത്തില്‍ മോഷണത്തിനിടെ കൊലചെയ്യപ്പെട്ട അതിയന്നൂര്‍, വെണ്‍പകല്‍ അത്താഴമംഗലം സ്വദേശിനി റോസമ്മ ടീച്ചറുടെ കൊലയാളിക്ക് കോടതി 15 കൊല്ലങ്ങള്‍ക്ക് ശേഷം ജീവപര്യന്തം ശിക്ഷവിധിച്ചു.
സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയും, കമുകിന്‍കോട് സെന്റ് ആന്റെണീസ് ദേവാലയ അംഗവുമായിരുന്ന റോസമ്മ ടീച്ചറെ മോഷണത്തിനിടെ വെണ്‍പകല്‍ സ്വദേശിയായ ബിജുകുമാറും, പെരുമ്പഴുതൂര്‍ സ്വദേശിയായ പ്രമോദും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കിടന്നിരുന്ന 3 പവന്മാലയും അമ്പതിനായിരം രൂപയും കവരുകയായിരുന്നു.
എന്നാല്‍, സംഭവത്തിന് ശേഷം ഒളിവില്‍ പോയ രണ്ടാം പ്രതി പ്രമോദിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം, വിചാരണ സമയത്തു തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിജുകുമാറിന് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും പുതുക്കിയ കുറ്റപത്രത്തിലൂടെ ശിക്ഷ ലഭിക്കുകയായിരുന്നു.
14 തൊണ്ടി മുതലുകള്‍ ഹാജരാക്കിയ കേസില്‍, രമണി ടീച്ചര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയിലെ കുരിശ് പ്രധാന തെളിവായി കോടതി സ്വീകരിക്കുകയായിരുന്നുവെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ പാറശാല അജി പറഞ്ഞു.
നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ കോടതിയാണ് പ്രതിക്ക് ജിവപര്യന്തം ശിക്ഷവിധിച്ചത്. തികഞ്ഞ വിശ്വാസിയും കമുകിന്‍കോട് കൊച്ചുപളളിയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റോസമ്മ ടീച്ചര്‍.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.