സ്വന്തം ലേഖകൻ
കാലിഫോർണിയ: എന്തുതന്നെ സംഭവിച്ചാലും കുമ്പസാര കൂദാശയുടെ പവിത്രത കാത്തുസൂക്ഷിക്കുമെന്നും, അതിനുവേണ്ടി ജയിലിൽ പോകാനും തയ്യാറാണെന്ന് കാലിഫോർണിയയിലെ ഓക്ക്‌ലാൻഡ് രൂപതാ ബിഷപ്പ് മൈക്കിൾ ബാർബർ S.J. കുമ്പസാരത്തിൽ വിശ്വാസികൾ ഏറ്റുപറയുന്ന കുറ്റകരമായ കാര്യങ്ങൾ വൈദികർ വെളിപ്പെടുത്തണമെന്ന് നിഷ്‌കർഷിച്ച് കാലിഫോർണിയയിൽ കഴിഞ്ഞയാഴ്ച പാസാക്കിയ ‘ബിൽ 360’ നെതിരെയാണ് ബിഷപ്പ് തന്റെ കടുത്ത അമർഷം രേഖപ്പെടുത്തിയത്.
ബിൽ നിയമമാകുമ്പോഴും വൈദികരാരും ഇത് അംഗീകരിക്കില്ല, നിയമം പാലിക്കില്ല. കാരണം, തികഞ്ഞ സ്വകാര്യതയിൽ ദൈവത്തോട് കുമ്പസാരിക്കുകയും പാപമോചനം നേടുകയും ചെയ്യുന്ന ഈ കൂദാശ സംരക്ഷിക്കാനുള്ള വിശ്വാസികളുടെ അവകാശം എന്നും സംരക്ഷിക്കപ്പെടേണ്ടതാണ്. അതിനാൽ, ബില്ലിനോടുള്ള ശക്തമായ പ്രതിഷേധം തങ്ങളുടെ സെനറ്റർ മുമ്പാകെ രേഖപ്പെടുത്തുവാനും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ തടയേണ്ടതും അവരെ സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്നും, സഭയും അതിനു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ മതവിശ്വാസങ്ങളിൽ കൈകടത്തുകയും, മതാചാരങ്ങളെയും, പരിശുദ്ധ കൂദാശകളെയും നിയമത്തിന് കീഴിൽ കൊണ്ടുവരുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.