അനിൽ ജോസഫ്
നെയ്യാറ്റിൻകര: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അദ്യക്ഷയുടെ ശുപാർശക്കെതിരെ കേരള ലാറ്റിൻ കാതോലിക്ക, നെയ്യാറ്റിൻകര രൂപതാ വിമെൻസ് അസോസിയേഷൻ, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രൂപത പ്രസിഡന്റ് ശ്രീമതി ബേബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ ആധാരമായ കുമ്പസാരം എന്ന കൂദാശയെ നിരോധിക്കാനുള്ള ദേശീയ വനിതാ കമ്മീഷൻ അദ്യക്ഷ രേഖാശർമ്മയുടെ ശുപാർശക്കെതിരെ പ്രതിഷേധം ഉയർന്നത്.
ഭരണഘടനാ ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം എല്ലാ മതസ്ഥർക്കും ഒന്നുപോലെ ലഭ്യമാക്കാൻ സർക്കാരുകൾ തയ്യാർ ആകണം. വർഗീയതയുടെ വിഷ വിത്തുകൾ സമൂഹത്തിൽ പടർത്തി മതസ്വാതന്ത്ര്യവും മതസൗഹാർദ്ദവും തകർക്കാനാൻ ശിഥിലീകരണ ശക്തികളാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ,
സഭയുടെ വിശ്വാസ സത്യത്തെയും, അനുഷ്ടാനങ്ങളെയും എന്തു വിലകൊടുത്തും സംരക്ഷിക്കാൻ സ്ത്രീ സമൂഹം തയ്യാർ ആകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരതത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വവും, സ്വാതന്ത്ര്യവും, സമത്വവും ഉറപ്പാക്കാൻ കഴിയാത്ത വനിതാ കമ്മീഷന് ക്രൈസ്തവ വിശ്വാസസംഹിതയെ ചോദ്യം ചെയ്യാൻ അവകാശമില്ല എന്ന് യോഗം വിലയിരുത്തി.
ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചുനടന്ന യോഗത്തിൽ റവ. ഫാ. അനിൽ കുമാർ, അൽമായ കമ്മിഷൻ ഡയറക്റ്റർ, ശ്രീമതി അൽഫോൻസാ ആന്റിൽസ്, കെ.എൽ.സി.ഡബ്ള്യൂ.എ. സംസ്ഥാന സെക്രട്ടറി, സിസ്റ്റർ സിബിൽ, രൂപത ഭാരവാഹികൾ എന്നിവർ സംസാരിച്ചു
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.