സ്വന്തം ലേഖകൻ
കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന് വാദിച്ചവർക്ക് ചുട്ട മറുപടിയുമായി കേരള ഹൈകോടതി. കത്തോലിക്കാ സഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം, അതുപോലെ കുമ്പസാരം നിരോധിക്കുകയും ചെയ്യണം എന്നീ ആവശ്യങ്ങളോട് കൂടി നൽകിയ ഹര്‍ജിയെ കണക്കിന് ശാസിച്ചാണ് ഹൈക്കോടതി തള്ളിയത്.
വ്യക്തികൾക്ക് ഒരു വിശ്വാസം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ, അതിൽ നിന്ന് പുറത്തു പോകാനും അവകാശമുണ്ടെന്ന് വീക്ഷിച്ച കോടതി, കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കി. അതുപോലെ, കുമ്പസാരിക്കുമ്പോൾ എന്തു പറയണം പറയേണ്ട എന്നതും വ്യക്തികളുടെ, വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസാരിക്കണമെന്നത് നിയമപരമായി നിർബന്ധവുമല്ല.
കുമ്പസാരത്തിൽ ഒരാൾ വിശ്വസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അപ്പോൾ, കുമ്പസാരിക്കുമ്പോൾ എന്ത് പറയണമെന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും, കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
തുടർന്ന്, പരാതിക്കാരന് കുമ്പസാരം എന്ന കൂദാശ ഇല്ലാത്ത ഏതെങ്കിലും ഇതര സഭകളിലേയ്ക്കോ, മതങ്ങളിലേയ്ക്കോ മാറാമെന്നും കോടതി നിരീക്ഷിച്ചു.
ഒരു എറണാകുളം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ്, വാദം കേട്ട് ഹൈക്കോടതി തള്ളിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.