അഡ്വ. ഷെറി ജെ തോമസ്
കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശക്കെതിരെ വരാപ്പുഴ അതിരൂപത വൈദീക സമിതി ശക്തമായി അപലപിച്ചു. ആര്‍ച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കത്തോലിക്ക സഭയുടെ അഭിവാജ്യഘടകമായ കുമ്പസാരം എന്ന കൂദാശയെ നിരോധിക്കാനുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.
ഭരണഘടനാ പദവി വഹിക്കുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഈ നടപടി ക്രൈസ്തവ വിശ്വാസികളില്‍ തീവ്രമായ ആശങ്കയും വേദനയും ഉളവാക്കിയെന്ന് അതിരൂപത വൈദീക സമിതിയോഗം വിലയിരുത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങള്‍ക്കും ഒന്നു പോലെ ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് വൈദീകസമിതി ആവശ്യപ്പെട്ടു.
അതിരൂപത വികാരി ജനറല്‍മാരായ മോൺ. മാത്യു കല്ലിങ്കല്‍, മോൺ. ഇലഞ്ഞിമിറ്റം എന്നിവരും മുതിര്‍ന്ന വൈദീകരമായ മോൺ. ജോസഫ് പടിയാരംപറമ്പില്‍, മോൺ. ജോസഫ് തണ്ണിക്കോട്ട്, അതിരൂപത ചാന്‍സലര്‍ ഫാ. എജിബിന്‍ അറക്കല്‍, വൈദീക സമിതി സെക്രട്ടറി ഫാ. ജോബ് വാഴ്ക്കൂട്ടത്തില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.