Categories: Kerala

കുടുംബങ്ങളിലും സമര്‍പ്പിതഭവനങ്ങളിലും വിശുദ്ധവാരത്തില്‍ ഉപയോഗിക്കാനുള്ള പ്രാര്‍ത്ഥനകള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രൂപത്തില്‍

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ 2020 വര്‍ഷത്തെ വിശുദ്ധവാര ആചരണങ്ങള്‍ക്ക് വേണ്ടി...

സ്വന്തം ലേഖകൻ

മാനന്തവാടി: കോവിഡ് 19 വൈറസ് വ്യാപനം മൂലം വിശുദ്ധവാര ആചരണം ദേവാലയങ്ങളില്‍ അസാദ്ധ്യമായ സാഹചര്യത്തില്‍ വിശുദ്ധവാരത്തിലെ പ്രധാനദിവസങ്ങള്‍ കുടുംബങ്ങളില്‍ ആചരിക്കുന്നതിനുള്ള ആരാധനാക്രമം മാനന്തവാടി രൂപതയുടെ ലിറ്റര്‍ജിക്കല്‍ കമ്മറ്റി തയ്യാറാക്കി. കുടുംബനാഥന്മാര്‍ക്കും സമര്‍പ്പിതഭവനങ്ങളിലെ സുപ്പീരിയര്‍മാര്‍ക്കും നേതൃത്വം നൽകാവുന്ന വിധത്തില്‍ ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനകള്‍ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെയാണ് വിശ്വാസികളിലേക്കെത്തിക്കുന്നതെന്ന് രൂപതാ പി.ആർ.ഓ. ഫാ. ജോസ് കൊച്ചറക്കല്‍ അറിയിച്ചു.

അനുതാപശുശ്രൂഷ, ഓശാനഞായര്‍, പെസഹാവ്യാഴം, പീഡാനുഭവവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങള്‍ക്കുള്ള കര്‍മ്മക്രമങ്ങളാണ് തയ്യാറായിരിക്കുന്നത്. ഇവയുടെ PDF രൂപം കൂടാതെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. Holyweekliturgy (വാക്കുകള്‍ക്കിടയില്‍ അകലമിടാതെ) എന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരഞ്ഞാല്‍ ഈ ആപ്ലിക്കേഷന്‍ ലഭിക്കുന്നതാണ്. ആപ്ലിക്കേഷനുവേണ്ടി ഈ ലിങ്കിൽ അമർത്തുക: http://bit.ly/holyweekMndy

കബനിഗിരി ഇടവകാംഗമായ ഡോണ്‍ ഞൊണ്ടന്മാക്കലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. രൂപതയുടെയും ഇടവകകളുടെയും ഔദ്യോഗിക ആപ്ലിക്കേഷനുകളിലും ഈ പ്രാര്‍ത്ഥനകള്‍ ലഭ്യമാണ്. കൂടാതെ, മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ PR Desk – Manananthavady Diocese എന്ന ടെലഗ്രാം ചാനലിലും ഈ പ്രാര്‍ത്ഥനകള്‍ ലഭിക്കും.

ഈ കര്‍മ്മക്രമം ഉപയോഗിച്ച് കുടുംബനാഥന്മാര്‍ക്ക് ഭവനങ്ങളിലും സന്യാസഭവനങ്ങളില്‍ അവയുടെ സുപ്പീരിയേഴ്സിനും അതാത് ദിവസത്തെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കാവുന്നതാണ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ 2020 വര്‍ഷത്തെ വിശുദ്ധവാര ആചരണങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള കര്‍മ്മക്രമങ്ങളാണ് നൽകിയിരിക്കുന്നത്.

vox_editor

Recent Posts

Holy Family_2024_വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…

2 days ago

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

1 week ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

1 week ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

2 weeks ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

2 weeks ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

2 weeks ago