
ജോസ് മാർട്ടിൻ
ആലപ്പുഴ: കുടിവെള്ള ക്ഷാമത്തിനെതിരെ ആലപ്പുഴ രൂപതാ കെ.എൽ.സി.എ. യുടെ പ്രധിഷേധ സമരം നടത്തി. കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലാണ് ആലപ്പുഴ വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ പ്രധിഷേധ സമരം നടത്തിയത്. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിൽഉള്ള 52 വാർഡുകളിലും, സമീപപ്രദേശങ്ങളിലെ 8 പഞ്ചായത്തുകളിലും കഴിഞ്ഞ കുറേ മാസങ്ങളായി കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണെന്നും കഴിഞ്ഞ 11 ദിവസങ്ങളായി തുർച്ചയായ പൈപ്പ് പൊട്ടൽ മൂലം കുടിവെള്ള ക്ഷാമം അതിരൂക്ഷമായിരിക്കുകയാണെന്നും രൂപതാ ഡയറക്ടർ ഫാ.ജോൺസൻ പുത്തൻവീട്ടിൽ പറഞ്ഞു.
ആലപ്പുഴ രൂപതയിലെ വിവിധ ഇടവകകളിലെ കെ.എൽ.സി.എ. പ്രവർത്തകരും, രൂപതാ സമിതിയും സംയുക്തമായാണ് പ്രതിഷേധ സമരം നടത്തിയത്. കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ശ്രീ.ജോൺ ബ്രിട്ടോ പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡന്റും, കോൾപിംഗ് ഇന്ത്യയുടെ നാഷണൽ പ്രസിഡന്റുമായ സാബു വി.തോമസ്, സംസ്ഥാന സമിതി അംഗം ശ്രീമതി.ജെസ്റ്റിനാ, കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു. മുൻകാല പ്രവർത്തകരായ ശ്രീ.ക്ളീറ്റസ് കളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇത് ഒരു പ്രതീകാത്മക സമരം മാത്രമാണെന്നും, കുടിവെള്ള പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലായെങ്കിൽ കെ.എൽ.സി.എ, കെ.സി.വൈ.എം. തുടങ്ങി ഇതര സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡയറക്ടർ ഫാ.ജോൺസൻ പുത്തൻവീട്ടിൽ അറിയിച്ചു. തുടർന്ന്, കെ.എൽ.സി.എ. പ്രസിഡന്റ് ശ്രീ.ജോൺ ബ്രിട്ടോയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.