കുടിയേറ്റക്കാരെ തിരസ്കരിക്കരുത്: ഫ്രാൻസിസ് മാർപാപ്പ കുടിയേറ്റക്കാരെ തിരസ്കരിക്കരുത്: ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ സിറ്റി: അഭയാർഥികളെയും കുടിയേറ്റക്കാരെയും കുറിച്ച് ഭയം തോന്നുന്നത് പാപമല്ലെന്നു ഫ്രാൻസിസ് മാർപാപ്പ. എന്നാൽ, ഭയത്തിനു കീഴ്പ്പെട്ട് അവരെ തിരസ്കരിക്കുന്നതു പാപമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കത്തോലിക്കാസഭ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനമായി ആചരിച്ച ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു മാർപാപ്പ. 49 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരം വരുന്ന കുടിയേറ്റക്കാരും അഭയാർഥികളും ദിവ്യബലിയിൽ പങ്കെടുത്തു. 650 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു.
കുടിയേറ്റക്കാരെയും അഭയാർഥികളെയുംകുറിച്ച് സംശയവും പേടിയും ഉണ്ടാവുന്നത് മാനുഷികം മാത്രമാണ്. എന്നാൽ അതിനു കീഴ്പ്പെട്ട് ഉദാരമനോഭാവം വെടിയരുതെന്ന് മാർപാപ്പ നിർദേശിച്ചു. കുടിയേറുന്ന രാജ്യത്തിന്റെയും സമൂഹത്തിന്റെയും നിയമവും സംസ്കാരവും മനസിലാക്കാൻ കുടിയേറ്റക്കാർ തയാറാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ലാറ്റിനമേരിക്കയിലെ ചിലി, പെറു രാജ്യങ്ങൾ സന്ദർശിക്കാൻ മാർപാപ്പ ഇന്നു തിരിക്കും.
Recent Posts സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.
Accept