അനിൽ ജോസഫ്
കാട്ടാക്കട: രക്‌തംദാനം നല്‍കേണ്ട കിടക്ക ഒരുക്കി രക്‌തം ദാനം നല്‍കി മാതൃക കാട്ടി ജോണിയച്ചന്‍. മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തില്‍ നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയും (നിഡ്‌സ്) എല്‍.സി.വൈ.എം. ഉം സഹകരിച്ച് സംഘടിപ്പിച്ച രക്‌തദാന ക്യാമ്പിലാണ് ഇടവകയുടെ വികാരിയും നെയ്യാറ്റിന്‍കര രൂപതാ വിദ്യാഭ്യാസ ഡയറക്‌ടറുമായ ഫാ.ജോണി കെ ലോറന്‍സ് മാതൃകയായത്.
ആഴ്‌ചകള്‍ക്ക് മുമ്പ് പരാപാടി നിശ്ചയിച്ചത് മുതല്‍ ഇടവക ജനങ്ങളെയും യുവജനങ്ങളെയും രക്‌തം ദാനം നല്‍കി മാതൃകയാവണമെന്നും രക്‌തം ദാനം ചെയ്യ്‌താല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ എന്താണെന്നും വിശദമായി പറഞ്ഞും പഠിപ്പിച്ചുമാണ് നിരവധിപേരെ രക്‌തദാനത്തിനായി സജ്ജരാക്കിയത്. രക്‌തദാന ക്യാമ്പ് ദിനത്തില്‍ ചിലര്‍ രക്‌തംദാനം ചെയ്യാന്‍ ഭയത്തോടെ നില്‍ക്കുന്നത് കണ്ട അച്ചന്‍ നാലാമനായി പേര് രജിസ്റ്റര്‍ ചെയ്യ്‌ത് രക്‌തം ദാനം നല്‍കി യുവജനങ്ങള്‍ക്കും ഇടവക ജനത്തിനും ധൈര്യം പകര്‍ന്നു.
രക്‌തദാനത്തിനായുളള കിടക്കകള്‍ ജോണിയച്ചന്‍ വോളന്റിയര്‍മാര്‍ക്കൊപ്പം ഒരുക്കുന്നതിനും സഹായിച്ചു. അച്ചനെ സഹായിക്കാന്‍ സഹവികാരി ഫാ. അലക്‌സ് സൈമനും എത്തി.
രക്‌തദാനത്തിലൂടെ അപരനായ മറ്റൊരാളെ സഹായിക്കുമ്പോള്‍ ജീവിതത്തിന് സുവിശേഷ ചൈതന്യമുണ്ടാകുമെന്ന് അച്ചന്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് ജോണിയച്ചന്‍ രക്‌തംദാനം ചെയ്യുന്നത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.