
അനുജിത്ത് വെളിയംകോട്
നെയ്യാറ്റിന്‍കര: കൊറോണക്കാലത്ത് കാത്തലിക് വോക്സ് റിപ്പോര്‍ട്ടേഴ്സ് കൂട്ടായ്മയുടെ മീറ്റിംഗ് ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. ന്യൂസ് റൂമില്‍ നിന്ന് പ്രതിവാര വാര്‍ത്തകളുടെ സംപ്രേക്ഷണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.
കാത്തലിക് വോക്സ് ന്യൂസിന്റെ രക്ഷാധികാരി നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാത്തലിക് വോക്സ് ചീഫ് എഡിറ്റര്‍ ഫാ.ജസ്റ്റിന് ഡൊമിനിക് (റോം) ആമുഖ സന്ദേശം നല്കി. കാത്തലിക് വോക്സ് യൂട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യുന്ന പുതിയ പ്രോഗ്രാമുകളുടെ വിശദീകരണം കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റര്‍ അനില്‍ പങ്കുവച്ചു.
തുടര്‍ന്ന്, ന്യൂസ് റൂമില്‍ നിന്ന് വീക്കിലി വാര്‍ത്താ പരിപാടികള്‍ ആരംഭിക്കുന്നതിനുളള തീരുമാനത്തോടെ വിവിധ ഇടവകകളിലെ റിപ്പോര്‍ട്ടര്‍മാരുടെ അഭിപ്രായങ്ങളോടെ യോഗം അവസാനിച്ചു. എഡിറ്റര്‍ റവ.ഡോ.രാഹുല്‍ലാല്‍, കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റര്‍ ജോസ് മാര്‍ട്ടില്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ നിന്ന് ഫ്രാന്‍സി അലോഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.