മദർ ലീല ജോസ്
ആലപ്പുഴ/കാട്ടൂർ: 103 വർഷങ്ങൾ പിന്നിടുന്ന കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കന്റെറി സ്ക്കൂളിന്റെ നവീകരിച്ച സ്ക്കൂൾ കെട്ടിടം ആലപ്പുഴ രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ക്രിസ്റ്റഫർ എം. അർത്ഥശ്ശേരിൽ ആശീർവദിച്ചു. ഫെബ്രുവരി 3 ന് വെള്ളിയാഴ്ച രാവിലെ 10. 30 ന് പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തിൽ ഫാ. ക്രിസ്റ്റഫർ.എം.അർത്ഥശ്ശേരിയുടെ മുഖ്യകാർമ്മീകത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ദിവ്യബലിക്ക്ശേഷം നവീകരിച്ച സ്കൂൾ കെട്ടിടം വിസിറ്റേഷൻ സഭയുടെ സുപ്പീരിയർ ജനറൽ മദർ ലീലാ ജോസ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു നാടിന്റെ മുഖച്ഛായ മാറ്റിയെടുക്കാൻ സാധിക്കൂവെയെന്ന് തിരിച്ചറിഞ്ഞ ദൈവദാസൻ സെബാസ്റ്റ്യൻ പ്രസന്റെഷൻ 1920 ലാണ് ഹോളി ഫാമിലി സ്കൂൾ സ്ഥാപിച്ചത്. പെൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസം നൽകുന്ന ഗേൾസ് സ്ക്കൂളായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് മിക്സഡ് സ്ക്കൂളായി ഉയർത്തുകയാണുണ്ടായത്.
ആദ്യകാലത്ത് സ്ക്കൂളിന്റെ സമ്പൂർണ്ണ ചുമതല വഹിച്ചിരുന്നത് വിസിറ്റേഷൻ സഹോദരികളാണ്. ഹോളി ഫാമിലി കോൺവെന്റും, ഹോളി ഫാമിലി സ്ക്കൂളും ദൈവദാസൻ സെബാസ്റ്റ്യൻ പ്രസന്റെഷൻ അച്ചന്റെ പരിലാളനയിൽ അനുസ്യൂതം വളർന്നു വന്നു. വിസിറ്റേഷൻ കോൺഗ്രിഗേഷൻ അതിന്റെ ശതാബ്ദിയിലേയ്ക്ക് കടക്കുമ്പോൾ ഒപ്പം വളർന്ന ഹോളി ഫാമിലി സ്ക്കൂളിനെയും വിസ്മരിക്കാനാവില്ല. കോൺഗ്രീഗേഷൻ മുൻകൈയ്യെടുത്ത് 70 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ സ്ക്കൂളിനു വേണ്ടി ചെയ്തിട്ടുള്ളത്. കാലപ്പഴക്കത്താൽ തകർന്നിരുന്ന ഇരുനില സ്ക്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര മുഴുവൻ നീക്കം ചെയ്ത് ബലിഷ്ഠമായ ഇരുമ്പ് ആഗ്ലേയർ സ്ഥാപിച്ച് സുസജ്ജമാക്കി. ക്ലാസ് മുറികളും സ്കൂൾ വരാന്തയും ടൈൽ പാകി നവീകരിച്ചു. പെയിന്റിംഗ്, വയറിംഗ്, പ്ലംബിഗ് തുടങ്ങിയവ പൂർത്തിയാക്കി. ശതാബ്ദിയാഘോഷങ്ങളുടെ സമാപനത്തിലേയ്ക്ക് നീങ്ങുന്ന വിദ്യാലയം നാടിന്റെ തിലകക്കുറിയായി നിലകൊളളുന്നു.
സ്ക്കൂളിന്റെ വാർഷികാഘോഷങ്ങൾ ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 9.30 ന് മുൻ ഹെഡ്മാസ്റ്റർ ജോസഫ് പയസ് പതാക ഉയർത്തിയതിനുശേഷം സ്ക്കൂൾ കായികമേള നടത്തി. ഉച്ചകഴിഞ്ഞ് 3 ന് കലാ-കായിക-വിദ്യാഭ്യാസ മേഖലകളിൽ ജേതാക്കളായ വിദ്യാർത്ഥികളുടെ പ്രതിഭാ സംഗമം വിരമിക്കുന്ന അധ്യാപകരായ പ്രേമാ തോമസ്, റീത്താമ്മ വി.എ. എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി.
4.30 ന് വാർഷിക പൊതുസമ്മേളനം പ്രശസ്ത കവിയും, ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. വിസിറ്റേഷൻ സഭയുടെ സുപ്പീരിയർ ജനൽ മദർ ലീലാ ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കാട്ടൂർ സെന്റ് മൈക്കിൾസ് ഫൊറോനാ വികാരി ഫാ.അലൻ ലെസ്ലി പനയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൽ കെ.എസ്. സൈറസ് സ്വാഗതവും ഹെഡ്മിസ്ട്രസ് റോസമ്മ പി.ബി. റിപ്പോർട്ട് അവതരിപ്പിച്ചു. ഹോളി ഫാമിലി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ട്രീസാ ചാൾസ് വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സംഗീത വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു .റോട്ടറി ക്ലബ് ഓഫ് ആലപ്പി നോർത്ത് പ്രസിഡന്റ് മുരളി ആർ. സംസ്ഥാന തലത്തിൽ നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങളെ ആദരിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് പി.റ്റി.എ യുടെ ഉപഹാരം പ്രസിഡൻ്റ് ഷാജി കുന്നേൽ സമർപ്പിച്ചു. സ്ക്കൂൾ മാനേജർ റവ. സിസ്റ്റർ റോസ് ദലീമ ,ചേർത്തല ഡി.ഇ.ഒ ശ്രീകലാ സി.എസ്, ആലപ്പുഴ ഡി.ഇ.ഒ ലിറ്റിൽ തോമസ്, വാർഡ് മെമ്പർ റിച്ചാർഡ് കെ.എസ്, വിദ്യാലയ ജാഗ്രത സമിതി ചെയർമാൻ പി.ബി.പോൾ, അധ്യാപകരായ ലിജി പൈൻ, ക്ലീറ്റസ് പരുത്തിയിൽ, സ്ക്കൂൾ ലീഡർ കുമാരി സനുഷ കെ.വൈ, പ്രോഗ്രാം കൺവീനർ ഇഗ്നേഷ്യസ് കെ.എ. എന്നിവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.