Categories: Parish

കാഞ്ഞിരംകുളം വിശുദ്ധ ഫ്രാന്‍സിസ് ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

കാഞ്ഞിരംകുളം വിശുദ്ധ ഫ്രാന്‍സിസ് ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

അനിൽ ജോസഫ്

കാഞ്ഞിരംകുളം: വർഷം ആഘോഷിക്കുന്ന ഈ വർഷത്തെ തിരുനാൾ വേറിട്ട അനുഭവമാക്കുകയാണ് കാഞ്ഞിരംകുളം വിശുദ്ധ ഫ്രാൻസിസ് ദേവാലയം. ട്രാൻസിത്തൂസ് ആഘോഷമാണ് ഒരു പ്രത്യേകത. അതായത്, വിശുദ്ധ ഫ്രാൻസിസിന്റെ അന്ത്യത്തിന്റെ തലേന്നാളെക്കുറിച്ചുള്ള പ്രാർത്ഥന ആവിഷ്കാരവും അപ്പം മുറിച്ചു പങ്കുവയ്കലും.

യുവാക്കൾക്കും അൽമായർക്കും ഏറെ പ്രചോദനം ആയ വിശുദ്ധന്റെ തിരുനാൾ ആഘോഷത്തിനാണ് കാഞ്ഞിരംകുളം ഒരുങ്ങുന്നത്. വിശ്വാസതീക്ഷ്ണതയും സാധുക്കളോടുള്ള സ്നേഹവും എളിമയും മുഖമുദ്രയാക്കിയ വിശുദ്ധൻ. ക്രിസ്തുവിനെ അനുകരിക്കാൻ ജീവിതത്തിൽ സ്വയം ദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിച്ച വിശുദ്ധൻ. പുരോഹിതനായി തീരുവാൻ ക്ഷണിക്കപ്പെട്ടപ്പോൾ എളിമ കൊണ്ടത് നിരസിച്ച വിശുദ്ധൻ. എങ്കിലും അദ്ദേഹം രണ്ടാം ക്രിസ്തു എന്ന് അറിയപ്പെടുന്നു.

ഫ്രാൻസിസിനെപ്പോലെയുള്ള യുവാക്കൾ ആവശ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുപോലെ, ഈ തിരുനാൾ, പ്രളയത്തിന്റെ ദുരന്തങ്ങൾ വേട്ടയാടുന്ന നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി സമർപ്പിക്കുകയും, എല്ലാ യുവജനങ്ങളെയും ദൈവ കരങ്ങളിൽ സമർപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇടവക വികാരി ഫാ. ബിനു പറഞ്ഞു.

തിരുനാൾ ആരംഭ ദിനമായ സെപ്റ്റംബർ 28 വെള്ളി 5. 30-നു പതാക പ്രയാണം കാഞ്ഞിരംകുളം അസ്സീസി റോഡ് വഴി ദേവാലയത്തിൽ എത്തിച്ചേരുകയും, 6 മണിക്ക്‌ ഇടവക വികാരി തിരുനാൾ കോടിയേറ്റി തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്ന്, ആഘോഷമായ ആരംഭ ദിന സമൂഹ ദിവ്യബലിയ്ക്ക് മോൺ. വി.പി. ജോസ് മുഖ്യകാർമ്മികത്വം നൽകി, വെരി.റവ.ഫാ. അനിൽ കുമാർ എസ്.എം. വചനപ്രഘോഷണം നടത്തി.

രണ്ടാം ദിനമായ സെപ്റ്റംബർ 29 ശനിയാഴ്ച 5.30-ന് ആരംഭിച്ച ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികനായിരുന്നത് റവ.ഡോ. ക്രിസ്തുദാസ് തോംസണും, വചനപ്രഘോഷണം നൽകിയത് ഫാ. കിരൺ രാജ് ഡി. പി.യുമായിരുന്നു. മൂന്നാം ദിനമായ ഇന്ന് (സെപ്റ്റംബർ 30 ഞായർ) ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികൻ ഫാ. ജോസഫ് ഷാജിയും, വചനപ്രഘോഷണം ഫാ. ജോയി സാബു വൈ.യും നൽകി.

ഒക്ടോബർ 1 മുതൽ 5 വരെയുള്ള ദിനങ്ങളിൽ വൈകുന്നേരം 6 മണിക്ക് ദിവ്യബലിയും തുടർന്ന് ധ്യാനം, ആരാധന ഇവ ഉണ്ടായിരിക്കും. ഇവയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഫാ. ജോർജ് മച്ചിക്കുഴി, ഫാ. റോബിൻ സി.പീറ്റർ, ഫാ. ബിനു വർഗ്ഗീസ്, ഫാ. ഹെൻസിലൻ OCD, ഫാ. ജോസഫ് എൽകിൻ.

ഒക്ടോബർ 6 ശനി രാവിലെ 8 മണിക്ക് ദിവ്യബലി (തമിഴിൽ) മുഖ്യ കാർമ്മികൻ ഫാ. മൽബിൻ സൂസൈ. വൈകുന്നേരം 6-ന് മോൺ. ഡി.സെൽവരാജ് നേതൃത്വം കൊടുക്കുന്ന സന്ധ്യാവന്ദനം. തുടർന്ന്, 7 മണിക്ക്, അസ്സീസ്സി റോഡ് വഴി കാഞ്ഞിരംകുളം ജംഗ്ഷൻ ചുറ്റി നിത്യ സഹായമാതാ ദൈവാലയം എത്തി തിരികെ സെന്റ്. ഫ്രാൻസിസ് അസ്സീസ്സി ദേവാലയത്തിലേക്ക് എത്തിച്ചേരുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം.

തിരുനാൾ ദിനമായ ഒക്ടോബർ 7 ഞായർ രാവിലെ 10.30-ന് ആഘോഷമായ സമൂഹ ദിവ്യബലിയ്ക്ക് മുഖ്യകാർമ്മികൻ മോൺ. ജി. ക്രിസ്തുദാസ്, വചനപ്രഘോഷണം ഫാ. അജീഷ് ക്രിസ്തുദാസ്. ജോസഫ് തയ്യിൽ OCD, ഫാ.ബെൻഡ് OCD തുടങ്ങിയവർ സഹകാർമികരാകും. തുടർന്ന്, തിരുനാൾ കൊടിയിറക്കും സ്നേഹ വിരുന്നും.

ഒക്‌ടോബർ 3 ബുധനാഴ്ചയാണ് ട്രാൻസിത്തൂസ് ആഘോഷം. വിശുദ്ധ ഫ്രാൻസിസിന്റെ അന്ത്യത്തിന്റെ തലേന്നാൾ പ്രാർത്ഥന ആവിഷ്കാരവും അപ്പം മുറിച്ചു പങ്കുവയ്കലും ഉണ്ടാകും.

vox_editor

Share
Published by
vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago