സ്വന്തം ലേഖകൻ
റോം: മലയാള സംഗീത രംഗത്തെ പ്രമുഖർ അണിനിരന്ന് “അതിജീവനം” എന്ന പേരിൽ കളർ പ്ലസ് ക്രിയേറ്റീവ്സ് പുറത്തിറക്കി സോഷ്യൽ മീഡിയായിൽ വൈറലായ പ്രാർത്ഥനാ ഗാനചിത്രീകരണത്തിന്റെ നൃത്തവിഷ്കാരം “Art to Heart” ശ്രദ്ധേയമാകുന്നു.
Covid 19 വ്യാധിയാൽ വലയുന്ന ലോകത്തിന് ആശ്വാസവും സൗഖ്യവും യാചിച്ചു കളർ പ്ലസ് കുടുബത്തിന്റെ വൈറലായ ഗാനത്തിന്റെ നൃത്താവിഷ്കാരത്തെ നാട്യരംഗത്ത് പ്രവീണ്യം തെളിയിച്ചിട്ടുള്ള മൂന്ന് നർത്തകിമാർ ജനഹൃദയങ്ങളിലേയ്ക്ക് എത്തിക്കുകയാണ്. ലോക്ക് ഡൌൺ പരിമിതിയിൽ നിന്നുകൊണ്ട് അർത്ഥസമ്പുഷ്‌ടമായി ചിട്ടപെടുത്തിയിരിക്കുന്ന ഈ നൃത്തവിഷ്കാരത്തിലൂടെ ഈ അതിജീവന ഗാനം ഒരിക്കൽ കൂടി ലോകത്തിനു മുൻപിൽ ഒരു പ്രാർത്ഥനയായി രൂപപ്പെടുകയാണ്.
Art to Heart എന്ന് പേരിട്ടിരിക്കുന്ന ഈ നൃത്താവിഷ്കാര ആൽബത്തിൽ നൃത്ത ചുവടുകളുമായെത്തുന്നത് മേരി ബിനി, ശ്രുതി റാവു, രൂപാ കിരൺ എന്നീ കലാകാരികളാണ്. പ്രശസ്ത പിന്നണി ഗായികയും നർത്തകിയുമായ സിതാര കൃഷ്ണകുമാറും, പ്രശസ്ത നടിയും നർത്തകിയുമായ അഞ്ചു അരവിന്ദും ചേർന്നാണ് ഈ നൃത്താവിഷ്കാരം പരിചയപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിനും, ലോകത്തിനുമുഴുവനും, സൗഖ്യവും ബലവും യാചിച്ചുകൊണ്ടും, നമ്മുടെ ആരോഗ്യപ്രവർത്തകർക്കും, ഭരണകർത്താക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എഴുപതോളം കലാകാരന്മാർ അണിചേർന്ന പ്രാർത്ഥനാഗാനമാണ് “അതിജീവനം”.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.