സ്വന്തം ലേഖകൻ
റോം: 2016-ൽ കുട്ടികളെയും യുവജനങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്ക്‌മോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ പ്രത്യേകത, കളിയിൽ പങ്കെടുക്കുന്നവരുടെ വില്ലേജ്, നഗരം തുടങ്ങിയവ കണ്ടുപിടിക്കുകയായിരുന്നു. എന്നാൽ, പുതിയ ‘ഫോളോ ജെ സി ഗോ’ അഥവാ ‘ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗെയിമിന്റെ പ്രത്യേകത പോക്ക്മോനെ പിന്തുടരുന്നതിന് പകരം, പ്രധാനപ്പെട്ട ആത്മീയ വ്യക്തിത്വങ്ങളെ കണ്ടുപിടിക്കുകയാണ്.
വത്തിക്കാന്റെ പിന്തുണയോട് കൂടി, കത്തോലിക്ക സഭയുടെ സ്വന്തം ഗെയിമായി പുറത്തിറങ്ങിയിരിക്കുന്ന ഈ ഗെയിമിന്റെ ലക്ഷ്യം കുട്ടികളെ വിശ്വാസവുമായി അടുപ്പിക്കുക എന്നതാണ്.
2019-ലെ ലോകയുവജന ദിനാഘോഷത്തെ മുന്നില്‍ കണ്ടുകൊണ്ട് ‘റാമോണ്‍ പാനെ ഫൗണ്ടേഷന്‍’ ആണ് ഈ ഗെയിം വികസിപ്പിച്ചിരിക്കുന്നത്. ബൈബിളിലെ വ്യക്തിത്വങ്ങൾ, വിശുദ്ധർ, വിവിധ സ്ഥലങ്ങളിലും പ്രത്യേകതകളിലും അറിയപ്പെടുന്ന പരിശുദ്ധ കന്യകാ മറിയം തുടങ്ങിയവയാണ് ഗെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തിൽ, പോക്ക്‌മോനിലെ മ്യൂടൂ, പിക്കാച്ചു പോലെയുള്ള ജീവികള്‍ക്ക് പകരം ‘ഫോളോ ജെ സി ഗോ’ കളിക്കുന്നവര്‍ കണ്ടുപിടിക്കേണ്ടത് പൗലോസിനെ പോലെയുള്ള വിശുദ്ധരേയും, മോശയെ പോലുള്ള ബൈബിള്‍ കഥാപാത്രങ്ങളേയുമാണെന്നു സാരം.
ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് യഥാർത്ഥ ലോകത്തിലേക്ക് കംപ്യൂട്ടറിനാല്‍ സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ കൂടിചേര്‍ത്ത് മായാപ്രപഞ്ചം സൃഷ്ടിക്കുന്ന ‘ഓഗ്മെന്റഡ് റിയാലിറ്റി’ (AR) സാങ്കേതിക വിദ്യകളാണ് ‘ഫോളോ ജെ സി ഗോ’യിലും ഉപയോഗിച്ചിരിക്കുന്നത്.
നിരവധി ഡിസൈനര്‍മാര്‍ രണ്ടുവര്ഷക്കാലം കഠിനമായി പരിശ്രമിച്ചതിന്റെ ഫലമാണ് ‘ഫോളോ ജെ സി ഗോ’. ഒക്ടോബർ 17-നാണ് ഔദ്യോഗികമായി ‘ഫോളോ ജെ സി ഗോ’ പുറത്തിറങ്ങിയത്.
സ്പാനിഷ് പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെങ്കിലും ഉടൻ തന്നെ ഇംഗ്ലീഷ് ഉള്‍പ്പെടെ മറ്റ് ഭാഷകളിലെ പതിപ്പുകള്‍ പുറത്തിറക്കും. ആന്‍ഡ്രോയിഡിലും, ആപ്പിളിന്റെ ഐഓഎസിലും ഈ ഗെയിം സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.