അനില് ജോസഫ്
വത്തിക്കാന് സിറ്റി : കര്ദിനാള് റെനാറ്റോ റാഫേല് മാര്ട്ടീനോ അന്തരിച്ചു. 91 വയസുളള കര്ദിനാള് റോമില് വിശ്രമ ജീവിതം നയിച്ച് വരവെയാണ് അന്ത്യം. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല് കൗണ്സിലിന്റെ മുന് പ്രസിഡന്റ് കുടിയേറ്റക്കാരുടെയും സഞ്ചാരികളുടെയും അജപാലന പരിപാലനത്തിനായുള്ള പൊന്തിഫിക്കല് കൗണ്സിലിന്റെ മുന് പ്രസിഡന്റ് എന്നീ നിലകളില് സേവനമനുഷ്ഠിച്ചു.
1932 നവംബര് 23 ന് ഇറ്റലിയിലെ സലേര്നോയില് ജനിച്ച അദ്ദേഹം 1957 ജൂണ് 20 ന് വൈദികനായി അഭിഷിക്തനായി, കാനന് നിയമത്തില് ബിരുദം നേടിയ കര്ദിനാള്, 1962ല് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തില് പ്രവേശിച്ചു. നിക്കരാഗ്വ, ഫിലിപ്പീന്സ്, ലെബനന്, കാനഡ, ബ്രസീല് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂണ്ഷിയേച്ചറുകളില് പ്രവര്ത്തിച്ചു.
ജോണ് പോള് രണ്ടാമന് പാപ്പയാണ് അദ്ദേഹത്തെ 2002 ഒക്ടോബറില് നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല് കൗണ്സിലിലേക്ക് നിയമിക്കുന്നത്.
ജോണ് പോള് രണ്ടാമന് പാപ്പതന്നെയാണ് അദ്ദേഹത്തെ 2003 ഒക്ടോബര് 21-ന് കര്ദ്ദിനാളായി ഉയര്ത്തുന്നത്.
ബാധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ തിരുകര്മ്മള്ക്ക് ശേഷം മൃത സംസ്കാരം നടക്കും. തിരുകര്മ്മങ്ങളുടെ സമാപനത്തില് ഫ്രാന്സിസ് പാപ്പ പങ്കെടുക്കും. കര്ദ്ദിനാള് മാര്ട്ടിനോയുടെ മരണത്തോടെ, കര്ദിനാള്മാരുടെ കോളേജിലെ അംഗസംഖ്യ 233 ആണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.