വർഗീസ് മൈക്കിൾ
കോട്ടയം/വടവാതൂർ: കരുണയുടെ ജീവസ്പർശമായി, “ഒപ്പം ഒപ്പത്തിനൊപ്പം” എന്ന പരിപാടിയുമായി വിജയപുരം രൂപതയിലെ കെ.സി.വൈ.എം. വടവാതൂർ യൂണിറ്റ്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങിലേക്ക് തള്ളപ്പെട്ടവരെ ചേർത്തുപിടിച്ച് പുതുജീവിതത്തിലേക്ക് നയിക്കുന്ന തുല്യതയുടെ പുതുസന്ദേശവുമായി അമയന്നൂർ ജ്യോതിർഭവനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
നീതി പുറമെ പ്രകടിപ്പിക്കേണ്ടതല്ല, തന്നോട് തന്നെ പുലർത്തുന്ന മര്യായാദയാണെന്നും, ലിംഗനീതി സമൂഹം സ്വയം ചോദിക്കുന്നതിന്റെ ഉത്തരമാണെന്നും കെ.സി.വൈ.എം. വിജയപുരം രൂപത പ്രസിഡന്റ് ബിനു ജോസഫ്. കെ.സി.വൈ.എം. വടവാതൂർ യൂണിറ്റ് ലോകവനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ഒപ്പം ഒപ്പത്തിനൊപ്പം” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് കെസിൻ അബ്രഹാം അധ്യക്ഷത വഹിച്ച പരിപാടി കെ.സി.വൈ.എം. രൂപത ആനിമേറ്റർ സി.റാണി CMM ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബിനു ജോസഫ് സന്ദേശം നൽകി.
തുടർന്ന്, അബുദാബി നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ സൈക്കിളിംഗിൽ ഇരട്ട വെങ്കലം നേടിയ ശ്രീമതി അപ്ലോണിയ ജോർജിന് കായിക പ്രതിഭാ പുരസ്‌കാരവും, സാമൂഹികസേവന മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ശ്രീമതി ലൈലമ്മ ജോണിന് കാരുണ്യസ്പർശം പുരസ്‌കാരവും നൽകി ആദരിച്ചു. സംസ്ഥാന സിൻഡിക്കേറ്റ് അംഗം ജോസ് വർക്കി, മുൻ രൂപത വൈസ് പ്രസിഡന്റ് സിജോ ജോസഫ്, കോട്ടയം മേഖലാ പ്രസിഡന്റ് ജെബി ജോർജ്, മനു മാത്യു, നിത സക്കറിയ തുടങ്ങിയവർ സംസാരിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.