ജോസ് മാർട്ടിൻ
തോപ്പുംപടി: വിഴിഞ്ഞം മത്സ്യ തൊഴിലാളി സമരത്തിനെത്തിരെയുള്ള ലാത്തി ചാർജിൽ പ്രതിഷേധിച്ചും, തിരുവനന്തപുരം ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊയെയും, അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസിനെയും, വൈദികരെയും പ്രതികളാക്കികൊണ്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കെ.സി.വൈ.എം. കൊച്ചി രൂപതയുടെയും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരിദിനാചരണവും പന്തംകൊളുത്തി പ്രതിഷേധവും സംഘടിപ്പിച്ചു. തോപ്പുംപടി ജംഗ്ഷനിൽ നടത്തപ്പെട്ട പരിപാടി കെ. ആർ. എൽ.സി.സി യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു അറക്കത്തറ ഉത്ഘാടനം ചെയ്തു.
കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച പ്രതിക്ഷേധ പ്രകടനത്തിൽ കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ, വൈസ് പ്രസിഡന്റ് സെൽജൻ കുറുപ്പശ്ശേരി, കെ.സി. വൈ.എം കൊച്ചി രൂപത മുൻ അംഗം സുമിത് ജോസഫ്, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ടിഫി ഫ്രാൻസിസ്, ഡാനിയ ആന്റണി, വരുൺ റെജു, അലീഷ ട്രീസ, ആന്റണി നിതീഷ്, അബിൻ കെ.എസ് എന്നിവർ സംസാരിച്ചു.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.