ജയൻ കുന്നേൽ സൗദി
സൗദി/ കൊച്ചി: കേരളത്തിന്റെ ഭൂപടത്തിൽ ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരപ്രദേശത്തു വസിക്കുന്ന ഞങ്ങളെ അധികാരികൾ വോട്ട് ചെയ്യാനുള്ള ഒരു യന്ത്രമായിമാത്രം കണ്ടുപോരുന്നുവെന്ന് തീരദേശവാസികൾ. നീണ്ടകാലത്തെ സമരം ഞങ്ങൾക്ക് നേടി തന്നത് പോലീസ് കേസുകൾ മാത്രമാണെന്നും, മനസാക്ഷി മരവിച്ചുപോയ അധികാരികൾ കരുണയില്ലാതെ ഇന്നും ഞങ്ങളെ കബളിപ്പിക്കുന്നുവെന്നും കുറ്റപ്പെടുത്തൽ.
സമുദായ സംഘടനകൾ മറ്റു പല കാര്യങ്ങൾക്കുമായി കോടികൾ ചെലവിടുമ്പോഴും, ഞങ്ങളിവിടെ അരിയാഹാരത്തിനായി നെട്ടോട്ടത്തിലാണ് എന്നത് അവരും മറക്കുന്നുവെന്നും തീരദേശവാസികൾ പരിതപിക്കുന്നു. വ്യക്തമാക്കി പറഞ്ഞാൽ ആരും ഇല്ലാത്ത ഒരു ജനവിഭാഗം. ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുന്ന കടൽ ഒരിക്കൽ ഞങ്ങളെ ഒന്നാകെ തുടച്ചെടുത്തു കൊണ്ടു പോകുമെന്ന് ഞങ്ങൾക്കറിയാം. മരിക്കും എന്ന ഭയം എന്നും മരിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം നിസ്സാരരമാണെന്ന് പറയുമ്പോഴും, ഇടയ്ക്കിടയ്ക്കു മനസു ചോദിക്കുന്നു: ഞങ്ങളും മനുഷ്യരല്ലേ…? ജനിച്ച ഭൂമിയിൽ മരിക്കുവോളം ജീവിക്കാൻ എല്ലാവരെയും പോലെ ഞങ്ങൾക്കും അവകാശമില്ലേ?
ഇന്ന് ഞങ്ങളുടെ ദുരന്തം കണ്ടിട്ടും കാണാതെ ഇരിക്കുന്നവരോട് ഒരപേക്ഷ: ഞങ്ങൾക്ക് വേണ്ടി ചരമഗീതം പാടാനോ, അനുശോചനം അറിയിക്കാനോ നിങ്ങൾ വരരുത് മരിക്കാൻ വിധിക്കപ്പെട്ട ഞങ്ങൾക്ക് എന്നേ മരിച്ചുപോയ നിങ്ങളിൽ വിശ്വാസം നഷ്ടപെട്ടിരിക്കുന്നു… തീരവാസികളുടെ രോദനം തുടരുകയാണ്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.