ഷെറിൻ ഡൊമിനിക്
ഓസ്‌ട്രേലിയ: കത്തോലിക്ക സന്യാസിനിയുടെ സാമീപ്യം ഒരു നിരീശ്വരവാദിയെക്കൂടി കത്തോലിക്കനാക്കി മാറ്റി. ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ മുൻകാല നേതാവും, മന്ത്രിയും, ഗവർണർ ജനറലും ആയിരുന്ന ബിൽ ഹെയ്ഡൻ സെപ്റ്റംബർ 9-ന് മാമോദീസ സ്വീകരിച്ച് കത്തോലിക്കാ വിശ്വാസി ആയത്. ഒരു കത്തോലിക്കാ സന്യാസിനിയുടെ ആരോഗ്യ രംഗത്തെ നിസീമ മാതൃകയാണ് തികച്ചും നിരീശ്വരവാദി ആയിരുന്ന ഹെയ്ഡനെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ പ്രചോദിപ്പിച്ചത്.
ജീവിതത്തിന്റെ അർഥം എന്തെന്നും അതിൽ തന്റെ പങ്കെന്തെന്നും എന്നതിനെപ്പറ്റി തന്റെ ഹൃദയത്തിലും ആത്മാവിലും വേദനയുണ്ടാക്കുന്ന ചോദ്യങ്ങൾ എന്നും ഉണ്ടായിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചു. ബ്രിസ്ബെർ ആസ്ഥാനമായുള്ള ഒരു പത്ര മാധ്യമപ്രവര്ത്തകന് നൽകിയ അഭിമുഖത്തിൽ ഇവ പങ്കുവയ്ക്കുക ആയിരുന്നു അദ്ദേഹം.
മനുഷ്യന്റെ അസ്തിത്വം സ്വയം പര്യാപ്തവും ഒറ്റപ്പെട്ട ഒരു യാഥാർഥ്യവും ആണെന്ന് ഇനി മേൽ തനിക്ക് അംഗീകരിക്കാൻ ആവില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1972-ൽ ഓസ്‌ട്രേലിയയുടെ സാമൂഹ്യ സുരക്ഷാ മന്ത്രിയും 1975 – ൽ ട്രഷററും, 1978 – ൽ ലേബർ പാർടി നേതാവും 1983 മുതൽ 1988 വരെ വിദേശ കാര്യ വാണിജ്യ മന്ത്രിയും അതിനു ശേഷം 7 വർഷം ഓസ്‌ട്രേലിയയുടെ ഗവർണർ ജനറലും ആയിരുന്നു ബിൽ ഹെയ്ഡൻ.
കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തിന് തന്റെ കത്തോലിക്കാ മാതാവിനോടും തനിക്ക് പ്രൈമറി വിദ്യാഭാസം നൽകിയ ഉർസലൈൻ സന്യാസികളോടുമുള്ള കടപ്പാട് ഓർമിച്ച അദ്ദേഹം അടുത്ത കാലത്ത് വിൻസെൻഷ്യൻ സന്യാസിനി ആയ ആഞ്ജല മരിയ ഡോയലിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം ഉണ്ടായ അനുഭവം തന്റെ വിശ്വാസ ജീവിതത്തിൽ നിർണായക വഴിത്തിരിവായിരുന്നു എന്ന് വാർത്ത ലേഖകരോട് പറഞ്ഞു.
ഈ വിൻസൻഷ്യൻ സന്യാസിനിയുടെ കത്തോലിക്കാ വിശ്വാസ മാതൃക എന്നും അദ്ദേഹത്തെ സ്പർശിച്ചിരുന്നു. 22 നീണ്ട വർഷക്കാലം ദക്ഷിണ ബ്രിസ്‌ബൈനിലെ ദരിദ്രരായ ജനങ്ങൾക്ക് ആരോഗ്യ ശുശ്രൂഷ നടത്തി വന്ന മദർ ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു സിസ്റ്റർ ആഞ്ജല മരിയ ഡയോള. ആ സിസ്റ്ററിന്റെ കരുണ നിറഞ്ഞ നിസ്വാർത്ഥമായ ആതുര സേവനം അദ്ദേഹത്തെ ചിന്തിപ്പിച്ചിരുന്നു. സിസ്റ്റർ ഇല്ലായിരുന്നെങ്കിൽ മെഡിബാങ്കും (ഓസ്‌ട്രേലിയയിലെ ആദ്യത്തെ ആരോഗ്യ ഇൻഷുറൻസ് വ്യവസ്ഥ ) ഇന്നത്തെ മെഡി കെയർ സംവിധാനങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം വിലയിരുത്തിയിരുന്നു. തന്റെ മാമോദീസ സ്വീകരണത്തിന് മുന്നോടിയായി സുഹൃത്തുകൾക്ക് നൽകിയ ക്ഷണക്കത്തിൽ അദ്ദേഹം ഇങ്ങനെ ചേർത്തു. “സമീപ കാലത്ത് ഞാനും ഡാളസും (എന്റെ ഭാര്യ ) എന്റെ മകൾ ഇൻഗ്രിഡും കൂടി മദർ ഹോസ്പിറ്റലിൽ രോഗിണി ആയി ചികിത്സയിൽ ആയിരുന്ന സിസ്റ്റർ ആഞ്ജല മരിയയെ സന്ദർശിച്ചിരുന്നു. അതിന്റെ പിറ്റേ പ്രഭാതത്തിൽ ഒരു വിശുദ്ധയായ സ്ത്രീയുടെ സാന്നിധ്യത്തിൽ ഞാൻ കഴിഞ്ഞ നാൾ ആയിരുന്നല്ലോ എന്ന തീവ്ര വികാരത്തോടെ ആണ് ഉണർന്നത്. ഏറെ നീണ്ട ചിന്തകൾക്കൊടുവിൽ എന്റെ വിശ്വാസത്തിന്റെ ആന്തരികത കത്തോലിക്കാ സഭയാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ” ഇപ്രകാരം മാമോദീസായിലൂടെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ച അദ്ദേഹം വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള തന്റെ ആഗ്രഹവും പ്രകടിപ്പിച്ചു.
സഭയെ ഇന്ന് കുലുക്കുന്ന സമീപ കാലത്തെ ദുരന്ത വാർത്തകൾക്ക് ആധാരം വെറും മനുഷ്യ നിർമിതമായ പ്രശ്നങ്ങൾ ആണെന്നും അതിനൊക്കെ മുകളിൽ ഉദാത്തമായി നിൽക്കുന്ന ഒന്നാണ് കത്തോലിക്കാ സഭയിൽ ഉള്ള വിശ്വാസം എന്നും അതിനാൽ തന്റെ മാമോദീസ സ്വീകരിക്കാനുള്ള തീരുമാനത്തെ ഈ വക അപ്രധാന വിഷയങ്ങൾ തടസപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ജീവിത സാക്ഷ്യം നൽകി.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.