ജോസ് മാർട്ടിൻ
മാനന്തവാടി: കത്തോലിക്കാ സഭയിൽ ഒരാൾക്കെതിരെ ശിക്ഷ വിധിക്കുന്നത് കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ പരിശുദ്ധ സിംഹാസനം പുറത്താക്കിയ നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ തടവിൽകഴിയുകയാണ് അദ്ദേഹം. റോബിൻ വടക്കുംച്ചേരിയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ വൈദീകവൃത്തിയിൽ നിന്നും നീക്കം ചെയ്തുകൊണ്ട് 2020 ഫെബ്രുവരി മാസത്തിൽ പുറപ്പെടുവിച്ച ഡിക്രി മാനന്തവാടി രൂപതാ കാര്യാലയം വഴി അദ്ദേഹം കൈപ്പറ്റിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോബിൻ ഒപ്പിട്ട ഔദ്യോഗികരേഖ റോമിലേക്ക് അയച്ചുവെന്നും മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
2019 ജൂൺ 21-മുതൽ തന്നെ അദ്ദേഹത്തെ വൈദീകവൃത്തിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ റോമിൽ ആരംഭിച്ചിരുന്നു. വൈദീകവൃത്തിയിൽ നിന്ന് എന്നേക്കുമായി നീക്കം ചെയ്യാൻ പരിശുദ്ധ സിംഹാസത്തിനു മാത്രമേ അധികാരമുള്ളൂ എന്നതിനാൽ സമയമെടുത്ത് പഠിച്ചു മാത്രമേ സഭാ സംവിധാനങ്ങള്‍ ഇങ്ങനെയുള്ള നടപടികളിലേക്ക് പ്രവേശിക്കാറുള്ളൂ. കത്തോലിക്കാ തിരുസഭയുടെ കാനന്‍ നിയമങ്ങളനുസരിച്ച് വൈദികജീവിതാന്തസ് നഷ്ടപ്പെടുത്തുന്ന കുറ്റകൃത്യമാണ് റോബിൻ വടക്കുംചേരി ചെയ്തത്. അതിനാൽ തന്നെ തികച്ചും നീതിപൂര്‍വ്വകമായ വത്തിക്കാന്റെ ഈ തീരുമാനം വിശ്വാസ സമൂഹത്തിന് ഏറെ ആശ്വാസം നല്കുന്നതാണെന്നതിലും സംശയമില്ല.
വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം:
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.