അനിൽ ജോസഫ്
ബാലരാമപുരം: കത്തോലിക്കാ സഭയില് ആരെങ്കിലും കുറ്റം ചെയ്യ്താന് സഭമുഴുവനും കുറ്റക്കാരാണെന്ന നിലപാടാണ് ചിലര് പിന്തുടരുന്നതെന്ന് കോവളം എം.എല്.എ. എം വിന്സെന്റ്. കുറ്റം തെളിയുന്നതിന് മുമ്പ് കുറ്റവാളിയായി അരെയും പരിഹസിക്കരുതെന്നും എം.എല്.എ. ഓര്മിപ്പിച്ചു. കേരളാ ലാറ്റിന് കാത്തലിക് അസോസിയേഷന് ബാലരാമപുരം ഫൊറോന വാര്ഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എല്.എ.
ലത്തീന് സമുദായത്തിന്റെ ഉന്നമനത്തിനായി നിലകൊളളാന് സമുദായ സംഘടനയായ കെ.എല്.സി.എ.യ്ക്ക് കഴിയണമെന്ന് അദേഹം പറഞ്ഞു. യു.ഡി.എഫ്. സര്ക്കാര് നടപ്പിലാക്കിയ മദ്യ നിരോധനത്തെ കാറ്റില് പറത്തുന്ന നിലപാടാണ് എല്.ഡി.എഫ്. സര്ക്കാര് നടപ്പിലാക്കുന്നതെന്ന് എം.എല്.എ. കുറ്റപ്പെടുത്തി.
ബാലരാമപുരം സോണല് പ്രസിഡന്റ് വികാസ് കുമാര് അധ്യക്ഷത വഹിച്ച പരിപാടിയില് നെയ്യാറ്റിന്കര റീജിയന് കോ ഓഡിനേറ്റര് മോണ്.ഡി.സെല്വരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. നെയ്യാറ്റിന്കര എം.എല്.എ. കെ.ആന്സലന് പരിപാടിയില് മുഖ്യ അതിഥിയായി പങ്കെടുത്തു. ബാലരാമപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ്, കമുകിന്കോട് ഇടവക വികാരി ഫാ.ജോയി മത്യാസ്, ഫാ.സുകേഷ്, കെ.എല്.സി.എ. രൂപതാ പ്രസിഡന്റ് ഡി.രാജു, എല്.സി.വൈ.എം. രൂപതാ പ്രസിഡന്റ് അരുണ് തോമസ്, കട്ടക്കോട് ഫൊറോന പ്രസിഡന്റ് ഫെലിക്സ്, ജോണി ജോസ്, കോണ്ക്ലിന് ജിമ്മി ജോസ് തുടങ്ങിയവര് പ്രസംഗിച്ചു.
നെയ്യാറ്റിന്കര രൂപതയില് വിവിധ തുറകളില് വ്യക്തിമുദ്ര പതിച്ചവരെയും പ്ലസ് വണ്, പ്ലസ് ടു എം.ബി.ബി.എസ്. തുടങ്ങിയവയില് മികച്ച വിജയം നേടിയവരെയും ആദരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.