കട്ടയ്‌ക്കോട്: കട്ടയ്‌ക്കോട് സെയ്‌ന്റ് ആന്റണീസ് ദേവാലയ തിരുനാളിന് ഇന്ന് തുടക്കം. വൈകിട്ട് 6- ന് ഇടവക വികാരി ഫാ.ജോസഫ് അനിൽ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും. തിരുനാൾ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര റിജിയൽ കോ ഓഡിനേറ്റർ മോൺ.വി.പി ജോസ് മുഖ്യ കാർമ്മികത്വം വഹിക്കും.
വചന പ്രഘോഷണം ഡോ. ഗ്രിഗറി ആർ.ബി. നിർവ്വഹിക്കും. ബുധനാഴ്‌ച മുതൽ ആരംഭിക്കുന്ന ജീവിത നവികരണ ധ്യാനത്തിന് ഫാ.ഹെൻസിൻ ഓ.സി.ഡി. യും സംഘവും നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ഫാ. കിരണ്‍രാജ്, ഫാ. ജോസഫ് ഷാജി, ഫാ. സി.ജോയി, ഫാ.ജോസഫ് അഗസ്റ്റിൻ, ഫാ. എ.എസ്.പോൾ, ഫാ.ക്രിസ്റ്റിൻ, ഫാ.ബനസ്റ്റിക്‌ട്, ഫാ.സൈമൺ പീറ്റർ, ഫാ.രാഹുൽ ബി. ആന്റോ, ഫാ. ഇഗ്‌നേഷ്യസ്, ഫാ. അജി അലോഷ്യസ്, ഫാ. ജെൻസൻ, ഫാ. മെൽവിൻ, ഫാ. മെൻഡസ്, ഫാ. കെ.ജി. ലോറൻസ് തുടങ്ങിയവർ നേതൃത്വം നൽകും.
ജനുവരി 27-ന് ആഘോഷമായ തുരുസ്വരൂപപ്രദക്ഷിണം നടക്കും. 28 ഞായർ രാവിലെ 9.30-ന് നടക്കുന്ന തിരുനാൾ സമാപന ദിവ്യബലിക്ക് നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ മോൺ.റൂഫസ് പയസ്‌ലിൻ മുഖ്യ കാർമ്മികത്വം വഹിക്കും, വചന പ്രഘോഷണം ഫാ. ഷൈജുദാസ് നിർവ്വഹിക്കും. തുടർന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.