ഫാ.ജോൺസൺ പുത്തൻവീട്ടിൽ
ആലപ്പുഴ: ആലപ്പുഴയിൽ ഇപ്പോഴും കടലാക്രമണ ഭീഷണിയിൽ തുടരുന്നതും ദുരിതത്തിലായതുമായ പ്രദേശങ്ങളിലെ വൈദികരും അല്മായരും ചേർന്ന് മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമൻ എന്നിവരെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിച്ചു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ്സ് ആറാട്ടുകുളത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
കടലാക്രമണ ഭീഷണിയിൽ ദുരിതത്തിലായ ഒറ്റമശ്ശേരി, ചെല്ലാനം, മറുവക്കാട് പ്രദേശങ്ങളിലെ വൈദികരും അല്മായരുമാണ് ചേർത്തലയുടെ മന്ത്രി ശ്രീ.തിലോത്തമനെയും, ആലപ്പുഴയുടെ മന്ത്രി ശ്രീ.തോമസ് ഐസക്കിനെയും നേരിൽ കണ്ട് തീരദേശമനുഭവിക്കുന്ന ഗുരുതരമായ അവസ്ഥകളെ ബോധ്യപ്പെടുത്തിയത്. ഒരു നിമിഷംപോലും പാഴാക്കാതെ, നിലം പൊത്താറായ വീടുകളും, നഷ്‍ടമാക്കുന്ന സ്വത്തും, തൊഴിലും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
കക്ഷി-രാഷ്ട്രീയ ഭേദമന്യേ സന്ദർശനത്തിൽ പങ്കെടുത്തവർക്ക് ഒരേ സ്വരവും ഒരേ ആവശ്യവും മാത്രം; ‘തീരത്തെ ജനതയ്ക്ക് ഉടൻ സംരക്ഷണം വേണം’. സാങ്കേതികത്വവും മറ്റ് നൂലാമാലകളും കേൾക്കാൻ ജനം തയ്യാറല്ലെന്നും, ഇനി കാത്തിരിക്കാൻ അവർ സന്നദ്ധരല്ലെന്നും മന്ത്രിമാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അല്മായ പ്രതിനിധികൾ പറഞ്ഞു. തുടർന്ന്, ഗവൺമെന്റിനെക്കൊണ്ടും ഉദ്യോഗസ്ഥരെക്കൊണ്ടും തങ്ങളുടെ പദവിയും കഴിവുമുപയോഗിച്ച് ഉടൻ ആവശ്യമായത് ചെയ്യാമെന്ന് ഉറപ്പും നൽകിയെന്ന് അവർ പറയുന്നു.
രണ്ട് മന്ത്രിമാരുടെയും വാക്കുകളിൽ തങ്ങൾ വിശ്വാസമർപ്പിക്കുന്നുവെന്നും, തിങ്കളാഴ്ചയോടെ തീരത്ത് ആവശ്യമായ കല്ല് എത്തിച്ച് ഉടനടി, യുദ്ധകാലാടിസ്ഥാനത്തിൽ തീരദേശത്തെ ദുരിതത്തിലാക്കുന്ന കടലാക്രമണ ഭീഷണിയിൽ നിന്ന് ആശ്വാസം നേടാനുള്ള നടപടികൾ ആരംഭിക്കണമെന്നും രൂപതാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.