Categories: Kerala

കടപുഴകിത്തുടങ്ങിയപ്പോൾ “കപട” നന്മരത്തിന്റെ തനിഗുണം പുറത്തുവന്നു; വർഗീയതയും ഭീക്ഷണിയും

വളരെ മാന്യമെന്ന് തോന്നിയ വീഡിയോ ലൈവ് ഒടുവിൽ അസഭ്യം പറച്ചിലിലും, ഭീക്ഷണിയിലും, വർഗ്ഗീയത പറച്ചിലിലും അവസാനിച്ചു...

സ്വന്തം ലേഖകൻ

ഒടുവിൽ ആട്ടിൻ തോലണിഞ്ഞ ഒരുചെന്നായ് കൂടി ആവരണം വിട്ട് പുറത്തു വന്നിരിക്കുന്നു. മാർച്ച് മാസത്തിൽ തുടങ്ങി, കഴിഞ്ഞ ദിവസങ്ങളിൽ തുറന്നുകാട്ടപ്പെട്ട ഒരു കള്ളകഥയ്ക്ക് ന്യായീകരണവുമായി ആരംഭിച്ച സാജൻ കേച്ചേരിയുടെ ലൈവ് വീഡിയോ അയ്യാൾ അറിയാതെ കൈവിട്ടുപോവുകയായിരുന്നു. വളരെ മാന്യമെന്ന് തോന്നിയ വീഡിയോ ലൈവ് ഒടുവിൽ അസഭ്യം പറച്ചിലിലും, ഭീക്ഷണിയിലും, വർഗ്ഗീയത പറച്ചിലിലും അവസാനിച്ചു.

മുഖപുസ്തകത്തിലെ ലൈവ് കണ്ട് അദ്ദേഹത്തിന്റെ ന്യായീകരണങ്ങളെ പിന്തുണയ്ക്കാതെ തെറ്റ് ചൂണ്ടിക്കാട്ടി കമന്റ് ചെയുകയും, സത്യം എന്താണെന്ന് പറയുകയും ചെയ്തവരെ ഇദ്ദേഹം വർഗ്ഗീയവാദികളെന്നും, കുഞ്ഞാടുകളെന്നും, അല്ലേലൂയാക്കാരെന്നും, ചെറ്റകളെന്നും (പലർക്കും കിട്ടി തന്തയ്ക്കും തള്ളയ്ക്കും വിളി) വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. ഇതിനിടയിലും അദ്ദേഹം പലയാവർത്തി പുട്ടിന് പീരയെന്നോണം വിളിച്ച് പറയുന്നുണ്ടായിരുന്നു “ഞാൻ നന്മമരമാണ്”, “ഞാൻ ചെയ്യന്നത് 100% നന്മയാണ്”, “എന്റെ നന്മ ആരും തിരിച്ചറിയാത്തതിനാൽ ഈ പണി നിറുത്തുന്നു”… (ഈ കച്ചവടം നിറുത്താൻ പോകുന്നില്ല, മറിച്ച് കുറേയാളുകളുടെയെങ്കിലും സഹതാപം കിട്ടിയാൽ ഇങ്ങുപോരട്ടെ, അതാണ് ലൈൻ എന്ന് വ്യക്തം).

ചോദ്യങ്ങൾ ചോദിക്കുന്നവരെയും, കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരുന്നവരെയും ഒറ്റപ്പെടുത്താനും അക്രമിക്കാനുമുള്ള ഏറ്റവും നല്ല ആയുധമാണ് അവരെ “വർഗ്ഗീയവാദി” എന്ന് മുദ്ര കുത്തുന്നത്. ഇത് അടുത്ത കാലത്ത് മലയാളികളുടെ ഇടയിൽ കൂടുതലായി കണ്ടു വരുന്ന പ്രവണതയാണ്. “സ്വയം പ്രഖ്യാപിത നന്മമരങ്ങൾ” അവർ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത് “തങ്ങൾ വർഗ്ഗീയതയ്ക്ക് എതിരെ”യാണെന്നൊക്കെയാണ്, എങ്കിലും ആരെങ്കിലും എന്തെങ്കിലും എതിർത്തൊരു ചോദ്യം ചോദിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ചോദ്യം ചോദിക്കുന്നയാൾ വർഗ്ഗീയവാദിയാകും എന്നതാണ് യാഥാർഥ്യം.

അസഹിഷ്ണുതയുടെ പര്യായങ്ങളായ, അടുത്ത കാലത്തായി കൂണുകൾ പോലെ മുളച്ചു പൊന്തിയ നന്മമരങ്ങൾ എല്ലാവരുടെയും തന്നെ പിന്നാമ്പുറങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകുന്നുണ്ട്: അവർക്ക് പിന്തുണ നൽകുന്നത്, പുറകിൽ നിന്ന് കളിക്കുന്നത് ഒരു പ്രത്യേക ഇനത്തിൽപെട്ട ആളുകളാണ് (സംശയമുണ്ടെകിൽ സാജൻ കേച്ചേരിയുടെ “പിന്തുണ പോസ്റ്റ്” പരിശോധിച്ചാൽ മതി), കൂടാതെ ഈ നന്മമരങ്ങളുടെയെല്ലാം ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങൾ വേറൊരു സമൂഹത്തിന്റെ നേരെയും.

മനുഷ്യത്വവും മതേതരത്വവും ഓരോ നിമിഷവും പ്രഘോഷിക്കുന്ന ഈ നന്മമരങ്ങൾക്ക് തങ്ങൾ പറയുന്നതിനും ചെയ്യുന്നതിനും എതിരെ ആരെങ്കിലും ശബ്‌ദിച്ചാൽ, ചോദ്യം ചെയ്‌താൽ പിന്നെ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. പിന്നങ്ങോട്ട് ഓടി നടന്ന് തങ്ങളെ ചോദ്യം ചെയ്യുന്നവരെ “വർഗ്ഗീയവാദികൾ” ആയി മുദ്ര കുത്താനുള്ള പരിശ്രമം മാത്രമാണ് നടത്തുന്നത്, ഇന്നലെ സാജൻ കേച്ചേരിയും അതുതന്നെയാണ് ലൈവിലൂടെ ചെയ്തതും. “പ്രവർത്തിയിലും പ്രചാരണത്തിലും കള്ളത്തരം ഇല്ലെങ്കിൽ” ഈ നന്മമരങ്ങൾ ചോദ്യം ചോദിക്കുന്നവരെ കൂട്ടമായി ആക്രമിക്കുന്നത് എന്തിനാണെന്നത് ആർക്കും മനസിലാകുന്നില്ല.

ഈ “കള്ള”നന്മമരത്തിന്റെ ഭീക്ഷണി പ്രധാനമായും മൂന്ന് പേർക്ക് നേരെയാണ്

1) ഈ നന്മമരത്തിന്റെ “കപട മുഖം” പുറത്തുകൊണ്ടുവന്ന മനശാസ്തജ്ഞയ്ക്ക് നേരെ : ആ വ്യക്തിയുടെ മുഖപുസ്തകത്തിലെ, (അദ്ദേഹത്തിന് ആവശ്യമായവ മാത്രം) ഭാഗങ്ങൾ സ്ക്രീൻ ഷോർട് എടുത്ത് പ്രദർശിപ്പിച്ചായിരുന്നു ഭീക്ഷണി.

2) സോഷ്യൽ മീഡിയായിൽ ഇദ്ദേഹത്തിന്റെ ദുഷ്പ്രവർത്തിയ്‌ക്കെതിരെ പോസ്റ്റിട്ട വ്യക്തികൾക്കെതിരെ : പ്രധാനമായും ഒരു വ്യക്തിയുടെ പോസ്റ്റ് എടുത്ത് കാട്ടിയും, അദ്ദേഹത്തിന്റെ മുഖപുസ്തകത്തിൽ കയറി തെറിവിളിച്ചും, ‘ഇനിയും തുടർന്നാൽ കാണിച്ചുതരാമെടാ ഞാൻ ആരാണെന്ന്’ എന്നും ഭീക്ഷണി. കൂടാതെ, ലൈവിൽ വന്ന് അഭിപ്രായം പറഞ്ഞവർക്ക് പ്രത്യേകമായ പാരിതോഷികമെന്ന തരത്തിൽ അസഭ്യവർഷങ്ങളും.

3) അസീസി റീഹാബിലിറ്റേഷൻ & സ്പെഷ്യൽ സ്‌കൂളിനെതിരെ : മര്യാദയ്ക്ക് കേസ് പിൻവലിച്ചില്ലെങ്കിൽ, ഇനിയും പരാതിയുമായി മുന്നോട് പോകാനാണ് ഭാവമെങ്കിൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തും, ഇല്ലാതാക്കും എന്നാണ് ഈ ” കപട” നന്മമരത്തിന്റെ ഭീക്ഷണി.

ഒരു സാമൂഹ്യ പ്രവർത്തകന്റെ അഭിപ്രായം ഇങ്ങനെ:

ഇത്രയുംനാൾ ആ സ്ഥാപനത്തിലുണ്ടായിരുന്ന കുട്ടിയുടെ രോഗവിവരം ചൈൽഡുലൈൻകാരുമായുള്ള അണ്ടർസ്സ്റ്റാന്റിംഗിലാണോ അവർ അറിയുന്നത്‌? ഇതുപോലുള്ള സ്ഥാപനങ്ങളിലുള്ള ഇന്മേറ്റ്‌സിനെ അഡ്മിറ്റുചെയ്യുമ്പോൾത്തന്നെ വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ ആ സ്ഥാപനത്തിൽ സൂക്ഷിക്കാറുണ്ട്‌. ഈ ചീഞ്ഞമരം കേച്ചേരിയെ തെറ്റിദ്ധരിപ്പിച്ച്‌ കുട്ടിയെക്കാണിച്ച്‌ ലൈവിട്ട്‌ ആദ്യം 45,000 കിട്ടിയെന്നും വീട്ടുകാര്യങ്ങൾ കുറച്ചൊക്കെ അതുകൊണ്ട്‌ നടത്തിയെന്നും വീഡിയോയിൽ പറയുന്നുണ്ട്‌. വീണ്ടും തെറ്റിദ്ധരിപ്പിച്ച്‌ കുപ്രചരണങ്ങൾ നടത്തി ലൈവിൽ കുട്ടിയെക്കാണിച്ച്‌ കൂടുതൽ പണമുണ്ടാക്കാൻ ഈ കുട്ടിയുടെ മാതാപിതാക്കൾ ഈ ചീഞ്ഞമരവുമായി എന്തോ ഗൂഢാലോചന നടത്തിയതായിട്ട്‌ സാമാന്യബോധമുള്ളവർക്ക്‌ വീഡിയോ കണ്ടുതുടങ്ങുമ്പോൾ തന്നെ മനസിലാകും. ലൈവുകാരനെമാത്രമല്ല, ഇത്രയുംനാൾ കുട്ടിയെനോക്കിയ ആ സ്ഥാപനത്തിനെതിരെ നന്ദിയില്ലാതെ പ്രവർത്തിച്ച്‌ ആ നിരാലംബയായ കുട്ടിയുടെ ദൈന്യമായ അവസ്ഥവിറ്റ്‌ പണമുണ്ടാക്കാൻ ശ്രമിച്ച മാതാപിതാക്കൾക്കെതിരെയും കേസെടുക്കണം. അല്ലെങ്കിൽ ഇവനെപ്പോലുള്ള ലൈവ്‌ ബിസിനസുകാർ ഇനിയും ഈവക ഉഡായിപ്പുമായി രംഗത്തിറങ്ങും.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago