Categories: Kerala

ഓ​ഖി ദു​രി​താ​ശ്വാ​സ​ നി​ധി: കെ​.സി​.ബി​.സി. അ​ഞ്ചുകോ​ടി സ​മാ​ഹ​രി​ച്ചു

ഓ​ഖി ദു​രി​താ​ശ്വാ​സ​ നി​ധി: കെ​.സി​.ബി​.സി. അ​ഞ്ചുകോ​ടി സ​മാ​ഹ​രി​ച്ചു

കൊ​​​ച്ചി: വി​​​വി​​​ധ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ൾ, സ​​​ന്ന്യാ​​​സ​ സ​​​മൂ​​​ഹ​​​ങ്ങ​​​ൾ, സം​​​ഘ​​​ട​​​ന​​​ക​​​ൾ, വ്യ​​​ക്തി​​​ക​​​ൾ എ​​​ന്നി​​​വ​​​ക​​​ളു​​​ടെ സം​​​ഭാ​​​വ​​​ന​​​യാ​​​യി കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ മെ​​​ത്രാ​​​ൻ​ സ​​​മി​​​തി ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ ​നി​​​ധി​​​യി​​​ലേ​​​ക്ക് അ​​​ഞ്ചു കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു.

ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ലെ സാ​​​മൂ​​​ഹി​​​ക​​​ക്ഷേ​​​മ ​വി​​​ഭാ​​​ഗ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പു​​​ന​​​:ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി, കെ​​​.സി​​​.ബി​​​.സി​​​.യു​​​ടെ സാ​​​മൂ​​​ഹി​​​ക​​ക്ഷേ​​​മ​ വി​​​ഭാ​​​ഗ​​​മാ​​​യ ജ​​​സ്റ്റീ​​​സ്, പീ​​​സ് ആ​​ൻ​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് (ജെ​​​.പി​​​.ഡി.) ക​​​മ്മീ​​​ഷ​​​ന് തു​​​ക കൈ​​​മാ​​​റി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, വ​​​രാ​​​പ്പു​​​ഴ രൂ​​​പ​​​ത​​​ക​​​ളി​​​ലെ ദു​​​രി​​​ത ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും മ​​​റ്റു സ​​​ന്ന​​​ദ്ധ​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പു​​​ന​​​:ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വി​​​ല​​​യി​​​രു​​​ത്തി​​​യും അ​​​വ​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ച്ചും ഓ​​​രോ പ്ര​​​ദേ​​​ശ​​​ത്തും നി​​​ശ്ചി​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി​​​രേ​​​ഖ, കോ​​​ട്ട​​​യം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റ​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ, ജെ​​​.പി​​​.ഡി. ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പിൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം നി​​​ർ​​​വ​​​ഹി​​​ക്കും.

vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

21 hours ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

22 hours ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago