തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ട് വിനിയോഗത്തിൽ സുതാര്യതയും കൃത്യതയും ഉണ്ടാകണമെന്ന് കെ.ആർ.എൽ.സി.സി. രാഷ്‌ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. 2004 ലെ സുനാമി ഫണ്ട് വിനിയോഗത്തിലുണ്ടായ കെടുകാര്യസ്‌ഥത ഉണ്ടാകരുതെന്നും, തുടക്കത്തിലെ തന്നെ ഫണ്ട് വിനിയോഗത്തിൽ വന്നിട്ടുളള പാളിച്ചകൾ ആശങ്കയുണ്ടാക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
ബോണക്കാട് കുരിശുമലയിൽ ആരാധനാ സ്വാതന്ത്രം നിലനിർത്തണമെന്നും കുരിശുമലയിലെത്തിയ തർഥാടകരെ അന്യായമായി മർദിച്ച പോലീസ് നടപടിയിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും വിശ്വാസികൾക്കെതിരെ എടുത്തിട്ടുളള കളളക്കേസുകൾ അടിയന്തമായി പിൻ വലിക്കാൻ നടപടി ഉണ്ടാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമ്പത്തിക സംവരണത്തിന്റെ മറവിൽ മുന്നോക്ക വിഭാഗത്തിന് ഉദ്ദ്യോഗസ്‌ഥ സംവരം ഏർപ്പെടുത്താനുളള സർക്കാർ നീക്കത്തിൽ കെ.ആർ.എൽ.സി.സി. പ്രതിഷേധം അറിയിച്ചു. നിലവിലുളള സംവരണത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും പ്രമേയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
പത്ര സമ്മേളനത്തിൽ കെ.ആർ.എൽ.സി.സി. വക്‌താവ് ഷാജിജോർജ്ജ്, തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ.യൂജിൻ എച്ച് പെരേര, കെ.ആർ.എൽ.സി.സി. സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്‌മിത ബിജോയ്, ട്രഷറർ ആന്റണി നെറോറ, ബെന്നിപാപ്പച്ചൻ ,ജെയിൻ ആൻസിൽ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.