
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി പ്രവർ
ത്തിക്കാത്തതിൽ പ്രതിഷേധിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു മാർച്ച് നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്.പെരേര എന്നിവർ പ്രസംഗിച്ചു.
രാജ്ഭവൻ മാർച്ചിനു മുന്നോടിയായി ഇന്നു രാവിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നിന്നു പ്രകടനം ആരംഭിച്ചു.മാര്‍ച്ച് പാളയം സെയ്ന്റ് ജോസഫ് മെറ്റ്ട്രാ പോളിറ്റന്‍ ദേവാലയത്തിനു മുന്നില്‍ നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഫ്ളാഗ് ഓഫ് ചെയ്യ്തു .തിരുവനന്തപുരം ലത്തില്‍ അതിരൂപതാ സഹായ മെത്രാന് ഡോ.ആര്.ക്രിസ്തുദാസ് സന്ദേശം നല്കി. ഓഖി ദുരനന്തത്തിൽപെട്ടു കാണാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവർക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ച്. ഓഖി ദുരന്തത്തെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത്കൊണ്ട് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. തീരദേശത്ത് സ്ഥിരമായി ഒരു കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉണ്ടാകണമെന്നു അദേഹം ആവശ്യപ്പെട്ടു.
കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷിക്കാൻ കഴിയാത്തവിധം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രക്ഷാപ്രവർത്തന സംവിധാനമാകെ സ്തംഭിച്ചു നിൽക്കുന്നതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. തുടർ
ന്നും സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപ്പകൽ സമരം ഉൾപ്പെടെ നടത്താനും കഴിഞ്ഞ ദിവസം അതിരൂപതാ ആസ്ഥാനത്തു വിളിച്ചു ചേർത്ത വൈദികരുടെയും പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. മത്സ്യത്തൊഴിലാളികളോ
അതേസമയം ഓഖി ചുഴലിക്കാറ്റില്പ്പെട്
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.