ജോസ് മാർട്ടിൻ
ഒറ്റമശ്ശേരി: കടലാക്രമണം അതിരൂക്ഷമായ ആലപ്പുഴയിലെ ഒറ്റമശ്ശേരിയിലെ കടലിന്റെ മക്കൾക്ക് താൽകാലികമായെങ്കിലും ആശ്വാസം പകർന്ന്, കടൽ ഭിത്തി നിർമാണത്തിന്റെ പ്രാരംഭ ജോലികളുടെ ഭാഗമായി കല്ലുകൾ എത്തി തുടങ്ങി. ആലപ്പുഴ രൂപതാ സോഷ്യൽ ആക്ഷൻ ടീമിന്റെയും, കെ.സി.വൈ.എം. ആലപ്പുഴ രൂപതാ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടന്നുവന്ന സമരങ്ങൾ വിജയം കണ്ടുതുടങ്ങുന്നു.
ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപൊഴിയിലിന്റെയും, ആലപ്പുഴ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെയും ശക്തമായ ഇടപെടലുകൾ ആണ് ഇതിന്റെ പിന്നിലുണ്ടെന്ന് സമര സമിതി പറയുന്നു. കാരണം, സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ കടലാക്രമണത്തിൽ ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുന്ന ചെല്ലാനം, ഒറ്റമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ അരയൊപ്പം വെള്ളത്തിലൂടെ നടന്ന് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ ചെല്ലുകയു അവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത് മാധ്യമ ശ്രദ്ധയാകര്ഷിച്ചിരുന്നും.
കൂടാതെ, ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ തൽസമയം സർക്കാരിനെയും, ജില്ലാ ക്ളറ്ററേയും മാറ്റ് അധികാരികളെയും അറിയിക്കുകയും ചെയുന്നത്തിന് നിരതരമായി ശ്രദ്ധിച്ചിരുന്നു. അതുപോലെ തന്നെ, മെത്രാൻ വിളിച്ച് കൂട്ടിയ സർവകക്ഷിയോഗവും ഫലം കണ്ടിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.