വി.വികാസ് കുമാർ
ബാലരാമപുരം: പരിസ്ഥിതി ദിനാഘോഷ ങ്ങളുടെ ഭാഗമായി ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) ബാലരാമപുരം സോണൽ സമിതിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരം ഐത്തിയൂർ ദേവാലയത്തിൽ വച്ച് നടത്തിയ ‘ഒരു തൈ നടാം മക്കൾക്കുവേണ്ടി’ എന്ന പദ്ധതിയുടെ സോണൽ തല ഉദ്ഘാടനം സോണൽ പ്രസിഡന്റ് ശ്രീ.എൻ.വി.വികാസ് കുമാർ ഫല വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.
നാം നമ്മുടെ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമായി സമ്പത്ത് സ്വരൂപിക്കുന്നത് പോലെ തന്നെ ഭാവിതലമുറയുടെ ആരോഗ്യത്തിനും നിലനിൽപ്പിനുമായി ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കണം എന്ന് സോണൽ പ്രസിഡന്റ് പറഞ്ഞു. മൈലമൂട് ഇടവക വികാരി ഫാ.സാബുവർഗ്ഗീസ് എല്ലാ യൂണിറ്റുകൾക്കും ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.
മൂവായിരത്തോളം വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഈ വരുന്ന ഞായറാഴ്ച എല്ലാ യൂണിറ്റുകളിലും യൂണിറ്റ്തല ഉദ്ഘാടനം നടക്കും.
സോണൽ സമിതി സെക്രട്ടറി ജോയി സി., ബീന റോസ്, ഷാജി തുമ്പോട് എന്നിവർ സംസാരിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.