സ്വന്തം ലേഖകൻ
എറണാകുളം: ആരാധനാക്രമ സംഗീതത്തിന് സോഷ്യൽ മീഡിയായിൽ പുതുമുഖം നൽകിയ ചാനലാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സേക്രഡ് മ്യൂസിക് ചാനൽ. രൂപതയുടെ ശതോത്തര ജൂബിലി പശ്ചാത്തലത്തിൽ ‘സേക്രഡ് മ്യൂസിക് കോൺടെസ്റ്റ്’ എന്ന സംരംഭവുമായി എത്തുകയാണിപ്പോൾ സേക്രഡ് മ്യൂസിക് ചാനൽ. ആരാധനക്രമ സംഗീതത്തിൽ നിന്നു ക്രിസ്തീയ ഭക്തിഗാനങ്ങളെ വേർതിരിച്ച് കാണുവാൻ വിശ്വാസികളെ പരിശീലിപ്പിക്കുക, ഗായകസംഘങ്ങളെ ആരാധന ക്രമസംഗീതത്തെ കുറിച്ച് കൂടുതൽ അറിവുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മൽസരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
നവംബർ 22-ന് ദേവാലയ സംഗീതത്തിന്റെ മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ ദിനത്തിൽ സേക്രഡ് മ്യൂസിക് യൂട്യൂബ് ചാനലിൽ (sacred music) അവതരിപ്പിച്ച പ്രൊമോവീഡിയോ ഡിസ്ക്രിപ്ഷനിലാണ് മത്സരത്തെ കുറിച്ച് വിശദമായ വിവരണം നൽകിയിരിക്കുന്നത്.
പ്രധാനപ്പെട്ട ചില വിവരങ്ങൾ:
1) ഭാഷാ ഭേദമോ, റീത്ത് വ്യത്യസമോ ഇല്ലാത്ത മത്സരത്തിൽ ഏഴുപേരിൽ കുറയാത്ത ഏത് ഗ്രൂപ്പുകൾക്കും പങ്കെടുക്കാവുന്നതാണ്.
2) ദേവാലയ ഗായകസംഘം, ഒന്നോ അതിലധികമോ കുടുംബങ്ങൾ, സന്യാസി-സന്യാസിനികൾ, സെമിനാരിക്കാർ, വൈദികർ, മ്യൂസിക്കൽ ബാൻഡ്, അധ്യാപകർ, മതാധ്യാപകർ എന്നിവർക്ക് സംഘങ്ങളായി മത്സരിക്കാവുന്നതാണ്.
3) വിശുദ്ധ കുർബാനക്കോ, ദേവാലയത്തിലെ മറ്റ് തിരുകർമങ്ങൾക്കോ ഉപയോഗിക്കാവുന്ന, ലിറ്റർജിക്കൽ ടെക്സ്റ്റനോട് നീതിപുലർത്തുന്ന ഗാനങ്ങൾ, സമൂഹഗാനാലാപന ശൈലിയിൽ പാടിയവതരിപ്പിച്ചിരിക്കുന്ന വീഡിയോകളാണ് പ്രധാനമായും പരിഗണിക്കുന്നത്.
4) ദേവാലയങ്ങളിൽ ഒരുമിച്ചുപാടുന്ന ശൈലി വളർത്തുന്നതിന് വേണ്ടിയാണ് ഈ മത്സരത്തിലൂടെ മുൻതൂക്കം കൊടുക്കുന്നത്.
5) പുതിയതായി ചിട്ടപ്പെടുത്തിയ പാട്ടുകൾക്കും, പഴയ ഗാനങ്ങളുടെ കവർവേർഷനും സാധ്യതയുള്ള മത്സരത്തിൽ ആരാധനക്രമ സംഗീതത്തിന് അനുയോജ്യമായ മിതമായ ഉപകരണ സംഗീതപശ്ചാത്തലമേ പ്രതീക്ഷിക്കുന്നുള്ളൂ.
6) സംഗീതം, ലിറ്റർജി, ഛായാഗ്രഹണം എന്നീ മേഖലകളിലെ 5 വിദഗ്ധർ ഉൾപ്പെടുന്ന പാനലാണ് വിധി നിർണയം നടത്തുന്നത്.
7) റീത്ത് വ്യത്യാസമോ, ഭാഷാ വ്യത്യസമോ ഗ്രൂപ്പ് വേർതിരിവുകളോ മൂല്യനിർണയത്തിന് പരിഗണിക്കപ്പെടുന്നതല്ല.
2021ജനുവരി 31-നാണ് ഗാനങ്ങൾ നൽകാനുള്ള അവസാന തീയതി. 50,000 രൂപയുടെ ഒന്നാം സമ്മാനവും; 25,000 രൂപ വീതമുള്ള രണ്ടും-മൂന്നും സമ്മാനങ്ങളും; 10,000 രൂപ വീതമുള്ള 10 പ്രോൽസഹനസമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
മാനദണ്ഡങ്ങൾ അനുസരിച്ച് നിർമിക്കപ്പെടുന്ന ഗാനങ്ങളുടെ വീഡിയോ ചാനലിൽ യഥാസമയം അവതരിപ്പിക്കപ്പെടുന്നതായിരിക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് 9778384406 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യുകയോ, വിളിക്കുകയോ ചെയ്യാവുന്നതാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.