
സ്വന്തം ലേഖകൻ
സിയോള്‍: ഉത്തര കൊറിയയിൽ സമാധാനത്തിന്റെ വെള്ളരിപ്രാവ് പറക്കുമോ? എന്ന ഉദ്ദ്വേഗം നിറഞ്ഞ ചോദ്യത്തോടെ തെല്ലൊരമ്പരപ്പിലാണ് ലോകം. കാരണം, ഫ്രാൻസിസ് പാപ്പായെ ഉത്തര കൊറിയയിലേക്ക് ക്ഷണിക്കുവാനുള്ള ആഗ്രഹം തന്നെയും വലിയൊരു പ്രതീക്ഷയാണ്. കൊറിയൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാപ്പയുടെ സഹായം അഭ്യർത്ഥിച്ച് അടുത്ത ആഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ വത്തിക്കാൻ സന്ദർശിക്കുമ്പോൾ അദ്ദേഹം കിം ജോങ് ഉന്നിന്റെ ക്ഷണം പാപ്പായെ അറിയിക്കുമെന്നാണ് വാർത്ത.
ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വക്താവായ കിം യൂയി കിയോംയാണ്, കത്തോലിക്ക വിശ്വാസിയായ മൂൺ ജെയുടെ രണ്ടു ദിവസത്തെ വത്തിക്കാൻ സന്ദർശനത്തിനെ കുറിച്ചും, കിം ജോങ് ഉന്നിന്റെ ക്ഷണത്തെ പറ്റിയും ഉള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഫ്രാൻസിസ് പാപ്പാ ഉത്തര കൊറിയ സന്ദർശിക്കുകയാണെങ്കിൽ തങ്ങൾ പാപ്പായ്ക്ക് ആവേശമുണര്‍ത്തുന്ന സ്വീകരണം നൽകുമെന്ന് കിം ജോങ് ഉൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയോട് പറഞ്ഞതായിട്ടാണ് കിം യൂയി കിയോം വെളിപ്പെടുത്തുന്നത്.
ഇതിനു മുൻപും അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പാപ്പാമാരെ രാജ്യത്തു കൊണ്ടുവരാൻ ഉത്തര കൊറിയ ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാൽ അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.
ഉത്തര കൊറിയ ലോകത്ത് ഏറ്റവും അധികം ക്രൈസ്തവ പീഡനം നടക്കുന്ന സ്ഥലമായാണ് അറിയപ്പെടുക. എന്തു തന്നെയായാലും, ഈ വിഷയത്തില്‍ വത്തിക്കാന്റെ പ്രതികരണം ഇതുവരെയും പുറത്തു വന്നിട്ടില്ലായെന്നതാണ് യാഥാർഥ്യം.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.