അനിൽ ജോസഫ്
കാഞ്ഞിരംകുളം: ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന് പുത്തന് ഭക്ഷണ ശൈലിയുടെ പാഠങ്ങളുമായി ഉച്ചക്കട ആര്.സി.എല്.പി.എസിൽ ജീവാമൃതം സംഘടിപ്പിച്ചു. ‘ഫാസ്റ്റ്ഫുഡിനെ പ്രതിരോധിക്കുക’ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില് സ്കൂള് വിദ്യാര്ഥികളുടെ വീടുകളില് പാകം ചെയ്ത 400 ലധികം വിഭവങ്ങള് ജീവാമൃതം പ്രദര്ശന വിപണ മേളയുടെ ഭാഗമായി.
മീന് വിഭവങ്ങള് വിവിധ ഇനം കറികള് തോരന്റെ വിവിധ രുചിഭേദങ്ങള്, കപ്പ തുടങ്ങി വ്യത്യസ്തമായ അനുഭവമാണ് പ്രദര്ശനം നല്കിയത്. പ്രദര്ശനത്തിനെത്തിച്ച എല്ലാ വിഭവങ്ങളുടെയും പാചക രീതിയും ചേരുവകകളുടെ ലിസ്റ്റും വിപണ മേളയില് പ്രദര്ശിപ്പിച്ചിരുന്നു. പ്രദര്ശന വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയന് ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്കര രൂപത കോര്പ്പറേറ്റ് മാനേജര് ഫാ.ജോസഫ് അനില്, ലോക്കല് മാനേജര് ഫാ.സി.ജോയി, വാര്ഡ് മെമ്പര് അജീഷ് മുന് ജില്ലാ ലേബര് ഓഫിസര് സത്യദാസ്, ഡിപിഓ കൃഷ്ണകുമാര്, ഹെഡ്മാസ്റ്റര് ടി ആര് ബെയ്സില്, പിടിഎ പ്രസിഡന്റ് ജെ സുനി തുടങ്ങിയവര് പ്രസംഗിച്ചു.
വിദ്യാര്ഥികള്ക്കൊപ്പം മാതാപിതാക്കളും നാട്ടുകാരും നാടന് ഭക്ഷണങ്ങളുടെ രുചിയറിഞ്ഞാട് മടങ്ങിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.