Categories: Vatican

ഉക്രയിന്‍ ജനതയ്ക്ക് ഇറ്റലിയിലെ കാരിത്താസിന്‍റെ ഒരു ലക്ഷം യൂറോയുടെ സഹായം

യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറ്റലിയിലെ കാരിത്താസ് സംഘടന റഷ്യയോട് ആവശ്യപെട്ടു. .

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : ഉക്രയിനു വേണ്ടി ഒരു ലക്ഷം യൂറോ ഇറ്റലിയിലെ കാരിത്താസ് സംഘടന സംഭാവന ചെയ്യും.

യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറ്റലിയിലെ കാരിത്താസ് സംഘടന റഷ്യയോട് ആവശ്യപെട്ടു. .

കാരിത്താസ് സംഘടനയുടെ അദ്ധ്യക്ഷനായ ഫാ. മാര്‍ക്കൊ പജിനേല്ലൊയാട് ഇക്കര്യം അറിയിച്ചത്.

പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ ഉക്രയിന്‍ ജനതയുടെ അടുത്ത് ഉണ്ടെന്നും കാരിത്താസ് സംഘടന ഉറപ്പുനല്‍കി.
ഉക്രയിനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിന് കാരിത്താസ് സംഘടന അധികാരികള്‍ക്കൊപ്പവും പ്രാദേശിക സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ഇറ്റലിയില്‍ മാര്‍ച്ച് ഒമ്പതാം തീയതി ബുധനാഴ്ച വരെ എത്തിച്ചേര്‍ന്നിട്ടുള്ള ഉക്രയിന്‍കാരായ അഭയാര്‍ത്ഥികളുടെ സംഖ്യ, ഔദ്യോഗിക കണക്കനുസരിച്ച്, 24000 കവിഞ്ഞു. ഇവരില്‍ പതിനായിത്തോളവും കുട്ടികളാണ്.

റഷ്യയുടെ അധിനിവേശ സൈനിക പോരാട്ടം മൂന്നാം വാരത്തിലേക്കു കടക്കുമ്പോള്‍, വിവിധ രാജ്യങ്ങളില്‍ അഭയം തേടിയിട്ടുള്ള ഉക്രയിന്‍ പൗരന്മാരുടെ എണ്ണം, ഇതുവരെ, ഇരുപത് ലക്ഷം ആയിട്ടുണ്ടെന്നും ഇവരില്‍ പകുതിയും കുഞ്ഞുങ്ങളാണെന്നും കണക്കാക്കപ്പെടുന്നു.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

6 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago