
ജോസ് മാർട്ടിൻ
റോം: ഇറ്റലിയിലെ പ്രവാസികളോടുള്ള സർക്കാരിന്റെ കടുത്ത അവഗണന അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ രൂപതാ പ്രവാസി കമ്മീഷൻ ഇറ്റലി യൂണിറ്റ് പ്രസിഡന്റ് മാഗി മാർക്ക്, വൈസ് പ്രസിഡന്റ് പ്രവീൺ ലൂയിസ്, സെക്രട്ടറി മാക്സിൻ, ട്രഷറർ സെബാസ്റ്റ്യൻ അറക്കൽ, തുടങ്ങിയവർ ആവശ്യപ്പെട്ടു.
ഇറ്റലിയിൽനിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനയുടെപേരിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത ബുദ്ധിമുട്ടുകളാണെന്നും, നിലവിൽ ഒമിക്രോൺ വകഭേദം ഒട്ടും രൂക്ഷമല്ലെങ്കിലും ഇറ്റലിയെ ഹൈ റിസ്ക് രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിരിക്കുന്നത്.
R.T.P.C.R പരിശോധനയിൽ വലിയ വിവേചനമാണ് എയർപോർട്ടിൽ നടക്കുന്നത്. 500 രൂപ നൽകി പരിശോധന നടത്തിയാൽ ഫലം ലഭിക്കാൻ 5 മുതൽ 6 മണിക്കൂർ വരെ വിമാനത്താവളത്തിൽ കാത്തിരിക്കണം, അതേസമയം ഇതേ പരിശോധനയ്ക്ക് 2500 രൂപ നൽകിയാൽ അരമണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കുന്ന അവസ്ഥയും നിലവിലുണ്ട്. കുട്ടികൾ ഉൾപ്പെടെ കുടുംബമായി യാത്രചെയ്യുന്നവർക്കും മറ്റും ഇത് വളരെയേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്നും പ്രവാസി കമ്മീഷൻ ഇറ്റലി യൂണിറ്റ് പറയുന്നു.
രണ്ടു ഡോസ് വാക്സിനും, ബൂസ്‌റ്റർ ഡോസും, യാത്രയ്ക്ക് 72 മണിക്കൂറിനുമുൻപ് RTPCR പരിശോധനാഫലവും മറ്റു യാത്രാരേഖകളുമായി ഇറ്റലിയിലെ എയർപോർട്ടിൽനിന്ന് യാത്ര ആരംഭിച്ച് 10-12 മണിക്കൂർ യാത്രചെയ്ത് നാട്ടിലെത്തുമ്പോൾ ഇവിടുത്തെ നൂലാമാലകൾ പ്രവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഏതാനും ആഴ്ച്ചകളുടെ അവധിക്ക് നാട്ടിലെത്തുമ്പോൾ കൂടുതൽ സമയവും ക്വാറന്റൈനിൽ കഴിയേണ്ടിവരുന്ന അവസ്ഥയും അനീതിയുടെ മറ്റൊരു മുഖമാണ്.
നാട്ടിൽ കോവിഡ് മാനദന്ധങ്ങൾ പാലിക്കാതെ വിവാഹങ്ങളുൾപ്പെടെയുള്ള ചടങ്ങുകളും, ആഘോഷങ്ങളും നടക്കുന്നുണ്ട്. സിനിമാശാലകളിലും വലിയതോതിൽ ജനക്കൂട്ടം എത്തുന്നു. രാഷ്ട്രീയക്കാരുടെ പ്രതിക്ഷേധങ്ങളും പ്രകടനങ്ങളും മുറപോലെ നടക്കുന്നുണ്ട്. ഇതിലൊന്നും ഒരു കുഴപ്പങ്ങളും കാണാതെ, ഇറ്റലിയിൽനിന്നുള്ള പ്രവാസികളോടുമാത്രം വേർതിരിവു കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആലപ്പുഴ രൂപത പ്രവാസി കമ്മീഷനുകീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഇന്റർനാഷണൽ മൈഗ്രന്റ്സ് രൂപതാ ഡയറക്ടർ ഫാ.തോമസ് ഷൈജു ചിറയിൽ പറഞ്ഞു.
കൂടാതെ, എയർപോർട്ടിൽ യൂറോ എക്സ്ചേഞ്ച് ചെയ്യുന്നതിലും കടുത്ത അനീതിയാണ് നേരിടുന്നതെന്നും, നിലവിലുള്ള വിനിമയനിരക്കിനേക്കാൾ വളരെ താഴ്ന്നനിരക്കിലാണ് യൂറോ മാറ്റി നൽകുന്നതെന്നും ആരോപണങ്ങൾ ഉയരുന്നു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.