സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: ഇന്ധന വിലവര്ധനയ്ക്കെതിരെ വ്യത്യസ്തവും പ്രായോഗികവുമായ ഒരു പ്രതികരണവുമായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ പുതുവ. സൈക്കിൾ സ്വന്തമായി വാങ്ങി, ഇന്നലെ (9/9/18) മുതൽ യാത്രയ്ക്കായി സൈക്കിൾ ഉപയോഗിച്ചുകൊണ്ടാണ് ഫാ.ജോൺ മാതൃകയായത്.
ഇത്തരത്തിലുള്ള ഇന്ധന വില വർദ്ധനവ്, സാധാരണക്കാരന്റെ ജീവിത ബജറ്റിന്റെ താളം തെറ്റിക്കും മെന്നതിൽ സംശയമില്ലെന്ന് അച്ചൻ പറയുന്നു. ഇങ്ങനെ പോയാൽ ഇന്ധനവില സെഞ്ചുറി അടിക്കും. അതുകൊണ്ട്, ഇപ്പോഴേ വേറിട്ട് ചിന്തിച്ചു തുടങ്ങിയാൽ നമുക്ക് പിടിച്ചു നിൽക്കാനാകും ഫാ. ജോൺ പുതുവ പറഞ്ഞു.
ഫാ. ജോൺ പുതുവ പറയുന്ന സൈക്കിൾ യാത്രയുടെ നേട്ടങ്ങൾ
1) ഫാമിലി ബജറ്റ് ചോർച്ച ഒഴിവാക്കാം
2) പാരിസ്ഥിതിക സൗഹൃദ സന്ദേശം പ്രചരിപ്പിക്കാം
3) വാഹനങ്ങൾ പുറംതള്ളുന്ന വിഷവാതകങ്ങളിൽ നിന്ന് നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാം
4) വർധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാം
ലോകത്ത് ഏറ്റവും കൂടുതൽ സൈക്കിൾ യാത്രികരുള്ളത് നെതർ ലാൻഡ്‌സാണ്. ഹൃദയ രോഗങ്ങൾ ഏറ്റവും കുറവുള്ള രാജ്യവും നെതർ ലാൻഡാണെന്ന് ഫാ. ജോൺ ഓർമ്മിപ്പിക്കുന്നു.
സൈക്കിൾ യാത്ര പ്രചരിപ്പിക്കുവാൻ ഫാ. ജോൺ പുതുവയുടെ ഉദ്യമങ്ങൾ
1) തലയോലപ്പറമ്പ് ഇടവകയിൽ സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചു
2) സ്കൂളുകളിലും, കോളേജുകളിലും അടുത്തുള്ള ഓഫീസുകളിലും, ദേവാലയത്തിലും സൈക്കിളിൽ വരുന്ന ഒരു തലമുറ രൂപപ്പെടുത്തുക ലക്ഷ്യം.
3) ചെലവ് കുറയ്ക്കാനും, പ്രതിദിനം വിലവർധിപ്പിക്കുന്ന ഇന്ധന കമ്പനികൾക്കെതിരെ പ്രതികരിക്കാനും പരിസ്ഥിതി സൗഹാർദ്ദ കേരളം കെട്ടിപ്പടുക്കാനും എല്ലാ സ്ഥലങ്ങളിലും സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കപ്പെടണമെന്ന കാഴ്ചപ്പാടിലാണ് ഫാ. ജോൺ.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.