സ്വന്തം ലേഖകൻ
റോം: ഇന്ത്യ-ഇറ്റലി ബന്ധം പുതുക്കുക എന്ന ലക്ഷ്യത്തോടെ ‘ഇന്ത്യന്‍ പാര്‍ലമെന്റെറി ഡെലിഗേഷന്’ സംഘം ഇറ്റലിയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു. മുന്‍ വ്യാമഗതാഗത മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി. വേണുഗോപാല്‍ എം.പി., കേന്ദ്ര സഹമന്ത്രി അര്ജ്ജൂന് റാം മേഘ്വാല്, മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിംഗ് എന്നിവരാണ് സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നത്. ഇവരെ ഇറ്റലി എംബസിയില്‍ അംബാസിഡര്‍ റീണത് സന്ധു സ്വീകരിച്ചു.
തുടര്‍ന്ന്, നടന്ന യോഗത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് കുടിയേറിയ പ്രവാസികളെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയും അവരുമായി ഡെലിഗേറ്റ്സ് സംസാരിക്കുകയും ചെയ്തു. ഇറ്റലി-ഇന്ത്യ ഉഭയകക്ഷി ബന്ധം മെച്ചപെട്ടുവെന്നും ഇറ്റലിയിലെ ഇന്ത്യക്കാരെപറ്റി ഇറ്റാലിയന്‍ സെനറ്റേഴ്സ് നല്ല അഭിപ്രായമാണ് നല്‍കുന്നതെന്നും ഇന്ത്യന്‍ അംബാസിഡര്‍ റീണത് സന്ധു പറഞ്ഞു.
കേരളത്തിലെ കത്തോലിക്കാ സഭാംഗങ്ങളെ പ്രതിനിധീകരിച്ച് ശ്രീ.മില്ലറ്റ് രാജപ്പൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ശ്രീ.മില്ലറ്റ്, തിരുവനന്തപുരം അതിരൂപതാ അംഗവും അഭിവന്ദ്യ സഹായമെത്രാൻ ഡോ.ക്രിസ്തുദാസിന്റെ സഹോദരനുമാണ്. ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഡോ.ജോസ് വി.ഫിലിപ് യോഗത്തില്‍ സംസാരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.