Categories: World

ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ഭീകരാക്രമണം; 13 മരണം

ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ഭീകരാക്രമണം; 13 മരണം

സ്വന്തം ലേഖകൻ

ജ​​​​​ക്കാ​​​​​ർ​​​​​ത്ത: ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യി​​​​​ൽ മൂ​​​​​ന്നു ക്രി​​​​​സ്ത്യ​​​​​ൻ ദേ​​​​​വാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​​രെ ഐ​​​​എ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ആ​​​​റം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ ചാ​​​​​വേ​​​​​ർ​ ആ​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 13പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. 40 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യി​​​​​ലെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ സു​​​​​ര​​​​​ബാ​​​​​യ​​​​​യി​​​​​ലെ പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഇന്നലെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഐ​​​​എ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്തു. ഐ​​​​എ​​​​സി​​​​ന്‍റെ അ​​​​മാ​​​​ഖ് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ ഏ​​​​​ഴോ​​​​​ടെ സു​​​​​ര​​​​​ബാ​​​​​യ​​​​​യി​​​​​ലെ സാ​​​​​ന്താ മ​​​​​രി​​​​​യ റോ​​​​​മ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക പ​​​​​ള്ളി​​​​​യി​​​​​ലാ​​​​​ണ് ആ​​​​​ദ്യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ആ​​​​ദ്യ​​​​ത്തെ കു​​​​ർ​​​​ബാ​​​​ന ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടാ​​​​മ​​​​ത്തെ കു​​​​ർ​​​​ബാ​​​​ന ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്കേ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഇ​​​​​വി​​​​​ടെ ചാ​​​​​വേ​​​​​റു​​​​​ക​​​​​ള​​​​​ക്കം നാ​​​​​ലു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഡി​​​​​പ്പോ​​​​​നെ​​​​​ഗോ​​​​​റോ​​​​​യി​​​​​ലെ ക്രി​​​​​സ്ത്യ​​​​​ൻ പ​​​​​ള്ളി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ആ​​​​​ക്ര​​​​​മ​​​​​ണം. ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ പെ​​​​ന്ത​​​​കോ​​​​സ്ത് പ​​​​​ള്ളി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ആ​​​​​ക്ര​​​​​മ​​​​​ണം.

ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ ആ​​​​​റു പേ​​​​​രാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ. അ​​​​​ടു​​​​​ത്തി​​​​​ടെ സി​​​​​റി​​​​​യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ അ​​​​​ഞ്ഞൂ​​​​​റോ​​​​​ളം ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തെ​​​​​ന്നു പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. പ്രാ​​​​​ദേ​​​​​ശി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദ ഗ്രൂ​​​​​പ്പാ​​​​​യ ജ​​​​​മാ അ​​​​​ൻ​​​​​ഷാ​​​​​റു​​​​​ത് ദൗ​​​​​ല(​​​​​ജെ​​​​​എ​​​​​ഡി)​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​വ​​​​​ർ​​​​​ക്ക് ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക് സ്റ്റേ​​​​​റ്റു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്ത ബ​​​​​ന്ധ​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്.

സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ നി​​​​​റ​​​​​ച്ച കാ​​​​​ർ പ​​​​​ള്ളി​​​​​യു​​​​​ടെ ഗേ​​​​​റ്റി​​​​​ലേ​​​​​ക്ക് ഇ​​​​​ടി​​​​​ച്ചു​​​​​ക​​​​​യ​​​​​റ്റി ആ​​​​​ദ്യ​​​​​ത്തെ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ഗൃ​​​​​ഹ​​​​​നാ​​​​​ഥ​​​​​നാ​​​​​ണെ​​​​ന്ന് ഈ​​​​സ്റ്റ് ജാ​​​​വ പോ​​​​ലീ​​​​സ് വ​​​​ക്താ​​​​വ് ഫ്രാ​​​​ൻ​​​​സ് ബ​​​​റും​​​​ഗ് മാ​​​​ൻ​​​​ഗേ​​​​ര പ​​​​റ​​​​ഞ്ഞു. അ​​​​​മ്മ​​​​​യും ഒ​​​​​ന്പ​​​​​തും പ​​​​​ന്ത്ര​​​​​ണ്ടും പ്രാ​​​​​യ​​​​​മു​​​​​ള്ള ര​​​​​ണ്ടു പെ​​​​​ൺ​​​​​മ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ടാ​​​​​മ​​​​​ത്തെ പ​​​​​ള്ളി​​​​​യി​​​​​ൽ ചാ​​​​​വേ​​​​​റാ​​​​​യി എ​​​​​ത്തി​​​​​യ​​​​​ത്. പ​​​​​തി​​​​​നെ​​​​​ട്ടും പ​​​​​തി​​​​​നാ​​​​​റും വ​​​​​യ​​​​​സു​​​​​ള്ള ആ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണ് മൂ​​​​​ന്നാ​​​​​മ​​​​​ത്തെ പ​​​​​ള്ളി​​​​​യി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. തു​​​​​ട​​​​​യി​​​​​ൽ സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ കെ​​​​​ട്ടി​​​​​വ​​​​​ച്ച് ബൈ​​​​​ക്കി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​രു​​​​​വ​​​​​രും എ​​​​​ത്തി​​​​​യ​​​​​ത്.

vox_editor

Recent Posts

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

3 days ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

1 week ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

2 weeks ago

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 month ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

1 month ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

1 month ago