
അനില്‍ ജോസഫ്
കൊച്ചി: കഴിഞ്ഞ ദിവസം കുറുപ്പംപടി ഫൊറോറ ദേവാലയം അപൂര്‍വ്വമായൊരു വിവാഹത്തന് വേദിയായി. കേള്‍വിയും സംസാര ശേഷിയുമില്ലാത്ത രണ്ട്പേര്‍ തങ്ങളുടെ വിവാഹ ജീവിതത്തിന്‍്റെ പടവുകളിലേക്ക് കാലെടുത്ത്വച്ച അപൂര്‍വ്വ നിമിഷം .
ഈ വിവാഹവാര്‍ത്തക്ക് ആമുഖമായി നമുക്ക് ആശംസിക്കാം്, ശബ്ദങ്ങള്‍ ഇല്ലാത്ത ലോകത്ത് അവര്‍ ഇനി രണ്ടല്ല ഒന്നാണ്, ദാമ്പത്യ സ്നേഹത്തിന്‍റെ ഹൃദയപൂര്‍വ്വമായ പങ്കുവക്കലില്‍ ഇനി അവര്‍ പരസ്പരം വാക്കുകളും ശബ്ദങ്ങളുമായി മാറട്ടെ.
ജന്മനാ ബധിരനും മൂകനുമായ ജോയിന്‍സും ജ്യോതിയും വിവാഹത്തിലൂടെ ഒന്നിച്ചപ്പോള്‍ ഭാഷയുടെ അതിരുകളും അവര്‍ക്കായി മാറിനിന്നു പെരുമ്പാവൂര്‍ മുടക്കര പള്ളിക്കുന്നേല്‍ ജോസിനെയും എല്‍സിയുടെ മകനായ പി .ജെ ജോയ്സ് മൈസൂരില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠനകാലത്താണ് സഹപാഠിയായ ജ്യോതിയെ അടുത്ത് പരിചയപ്പെടുന്നത.് സംസാരിക്കാനും കേള്‍ക്കാനുമാകാത്തതിന്‍്റെ സങ്കടം ഒരുപോലെ അറിയാവുന്ന ഇരുവരുടെയും അടുപ്പത്തിന് കഴിഞ്ഞദിവസമാണ് കുറുപ്പംപടി ഫൊറോന പള്ളിയിലെ തിരുവള്‍ത്താരയെ സാക്ഷിയാക്കി വിവാഹത്തിലൂടെ സാക്ഷാത്കാരം ലഭിച്ചത്.
മൈസൂര്‍ സ്വദേശി ബാസവണ്ണയുടെയും കെല്‍പ്പാമണിയുടെയും മകളാണ് ജ്യോതി. ജ്യോതി ജോയിസിന്‍്റെ ജീവിതപങ്കാളിയായതോടൊപ്പം നിറഞ്ഞ സന്തോഷത്തോടെ ക്രൈസ്തവ വിശ്വാസത്തെയും സ്വീകരിച്ചു. ബധിരമൂകര്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഹോളിക്രോസ് സഭാ വൈദികന്‍ ഫാദര്‍ ബിജു വിവാഹത്തിനുമുമ്പ് ഇരുവര്‍ക്കും കൗണ്‍സിലിങ്ങും മറ്റു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയും വിവാഹചടങ്ങില്‍ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും വധൂവരന്മാര്‍ക്ക് ആഗ്യഭാഷയില്‍ പരിചയപ്പെടുത്തിയും ഒപ്പമുണ്ടായിരുന്നു.
ആഗ്യഭാഷയിലൂടെ ദമ്പതികള്‍ക്ക് ആശയങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുന്നതും അവരെ സജീവമായി കൂദാശയിലുടനീളം പങ്കെടുപ്പിക്കുന്നതും ബിജുവച്ചന്‍്റെ രീതിയാണ്.
ഒരുമാസത്തില്‍ ഇത്തരം മൂന്നു വിവാഹത്തിലെങ്കിലും താന്‍ കാര്‍മ്മികനാകാറുണ്ടെന്നതാണ് ബിജുവച്ചന്‍റെ സാക്ഷ്യം. കെസിബിസി ആസ്ഥാനമായ പിഓസിയില്‍ വച്ച് ബധിരര്‍ക്കായി നടത്തപ്പെടുന്ന വിവാഹ ഒരുക്ക കോഴ്സില്‍ അനേകം അക്രൈസ്തവരും പങ്കെടുക്കുന്നുണ്ട്.
ആഗ്യഭാഷയിലൂടെ വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി ആഗ്യഭാഷയില്‍ തന്നെയായിരുന്നു ജോയിന്‍സിന്‍്റെയും ജ്യോതിയുടെയും വിവാഹ പ്രതിജ്ഞയും. കുറുപ്പംപടി ഫൊറോനാ വികാരി ഫാദര്‍ ജേക്കബ് തലപ്പിള്ളില്‍, ഫാദര്‍ ജോഷി തുടങ്ങിയവര്‍ വിവാഹാശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കൊച്ചിയിലെ സ്വകാര്യ ഐടി സ്ഥാപനത്തില്‍ എന്‍ജിനീയറാണ് ജോയ്സ് സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ജ്യോതിയും കേരളത്തില്‍ തന്നെ ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.