അനിൽ ജോസഫ്
നെയ്യാറ്റിന്കര: കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തില് ആര്ഭാട-ആഘോഷങ്ങളില്ലാതെ ഭാവനങ്ങളിലിരുന്ന് ഓണം ആഘോഷിക്കണമെന്ന സര്ക്കാരിന്റെ ആഹ്വാനം എല്ലാവരും മനസിലാക്കുകയുംയ സ്വീകരിക്കുകയും ചെയ്യണമെന്നും, ഓണത്തിന് ഒരു വ്യക്തിയും ആഹാരമില്ലാതെ കഷ്ട്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും നെയ്യാറ്റിന്കര രൂപതാ അധ്യക്ഷന് ബിഷപ്പ് വിന്സെന്റ് സാമുവല്. നെയ്യാറ്റിന്കര രൂപതയിലെ വിശ്വാസികള്ക്കുവേണ്ടി ഞായറാഴ്ച ഓണ്ലൈനില് അര്പ്പിച്ച ദിവ്യബലിയുടെ അവസാനമാണ് ബിഷപ്പിന്റെ ആഹ്വാനം.
ഓണത്തിന് ഭക്ഷണമില്ലാതെ ആരും വിഷമിക്കാന് ഇടവരരുത്. അതിനായുള്ള കരുതല് എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകണം. പഞ്ചായത്ത്, വാര്ഡ് തലങ്ങളില് ഒരുവ്യക്തിയും ആഹാരമില്ലാതെ ബുദ്ധിമുട്ടുന്നില്ല എന്ന് എല്ലാ ജനപ്രതിനിധികളും, രാഷ്ട്രീയ പ്രവര്ത്തകരും, സാമൂഹ്യപ്രവര്ത്തകരും അന്വേഷിക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും ബിഷപ്പ് പറഞ്ഞു.
കൊറോണാ മഹാമാരിയുടെ സാഹചര്യത്തില് ജനരഹിത ദിവ്യബലികള് മാത്രം അര്പ്പിക്കപ്പെടാന് നിര്ബന്ധിതമായതിനാല് ബിഷപ്പ് വിന്സെന്റ് സാമുവല് രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ കാത്തലിക്ക് വോക്സ് യുട്യൂബ് ചാനലിലൂടെ ഓണ്ലൈനായി എല്ലാ ഞായറാഴ്ചയും രാവിലെ 08:00 മണിക്ക് വിശ്വാസികള്ക്ക് വേണ്ടി ദിവ്യബലിയര്പ്പിച്ച് വരികയാണ്.
.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.
View Comments
Great dear Bishop. Wishes from ICM in USA