ജോസ് മാർട്ടിൻ
ആലപ്പുഴ /ചേർത്തല: ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം. യുവജന കലോൽസവം മഴവില്ല് 2019 ന് തിങ്കളാഴ്ച തുടക്കമാവും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കാലമാമങ്കത്തിന് പ്രശസ്ത പുല്ലാംകുഴൽ കലാകാരൻ ശ്രീ.രാജേഷ് ചേർത്തല ഉത്ഘാടനം ചെയ്യും. ചേർത്തല സെന്റ്.മൈക്കിൾസ് കോളേജിൽ വെച്ചാണ് മഴവില്ല് 2019 നടത്തപ്പെടുക.
രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 36 യൂണിറ്റുകൾ പങ്കെടുക്കും. 23 വിഭാഗങ്ങളിൽ ആയി നടക്കുന്ന മത്സരങ്ങളിൽ 1800 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. യൂണിറ്റ് തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന യൂണിറ്റിന് ഫാ.തോമസ് വള്ളോപ്പള്ളി മെമ്മോറിയൽ ട്രോഫി നൽകും. കൂടാതെ, മേഖല തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മേഖലയ്ക്ക് ഏവറോളിംഗ് ട്രോഫിയും നൽകും.
കലോൽസവം ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. കലോൽസവത്തിനു പ്രോഗ്രാം കൺവീനർമാരായ ശ്രീ.കിരൺ ആൽബിൻ, ശ്രീ.ജിതിൻ സ്റ്റീഫൻ, കുമാരി അമല ഔസേഫ് എന്നിവർ നേതൃത്വം നൽകും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.