ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നവീകരിച്ച കാര്യാലയം ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ ആശീർവദിച്ചു. ആലപ്പുഴ രൂപതയുടെ ദ്വിതീയ മെത്രാൻ പീറ്റർ ചേനപറമ്പിലിന്റെ ശ്രമഫലമായി പിന്നോക്കം നിൽക്കുന്ന തീരദേശ ജനതയുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനത്തിനായി 1978-ൽ സ്ഥാപിതമായ ‘ആലപ്പുഴ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി’യുടെ പ്രവർത്തനങ്ങൾ തോട്ടപ്പള്ളി മുതൽ എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി വരെയുള്ള ആലപ്പുഴ രൂപതയിലെ 73 ഗ്രാമങ്ങളിൽ സജീവമാണ്.
കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആലപ്പുഴ എം.എൽ.എ. പി.പി.ചിത്തരഞ്ജൻ, രൂപതാ വികാർ ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, ജൂഡിഷൽ വികാർ യേശുദാസ് കാട്ടുങ്കൽതൈയിൽ, രൂപതാ ചാൻസിലർ ഫാ.സോണി പനക്കൽ, മീഡിയാ കമ്മീഷൻ ഫാ സേവ്യർ കൂടിയാംശ്ശേരി, മുൻ വികാർ ജനറൽ ഫാ.പയസ് ആറാട്ടുകുളം, കെ.എൽ.സി.എ. ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, കോൾപിംഗ് ഇന്ത്യ പ്രസിഡന്റ് സാബു വി.തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജാതിമത ഭേദമന്യേ കാരിത്താസ് ഇന്ത്യ, കോൾപിങ് ഇന്ത്യ, സേവ് എ ഫാമിലി ഇന്ത്യ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ചൈൽഡ് ലൈൻ ഫോർമേഷൻ ഓഫ് ഇന്ത്യ, ജില്ല ശിശു ക്ഷേമ വകുപ്പ്, നബാർഡ് തുടങ്ങിയ സംഘടനകളുടെയും, വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളുടെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹായത്തോടെ സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, ദുരന്ത ലഘൂകരണം, ആരോഗ്യം, എന്നീ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന ജനതയെ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി സംരക്ഷിച്ചു വരുന്നുണ്ടെന്ന് ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ പറഞ്ഞു.
ഡയറക്ടറുടെ നേതൃത്വത്തിൽ ഇരുപത്തി ഏഴോളം സാമൂഹ്യപ്രവർത്തകരും, അഞ്ഞൂറിൽപരം സന്നദ്ധപ്രവർത്തകരും രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സജീവതയ്ക്കായി പ്രവർത്തിച്ചുവരുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.