ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ യുവജ്യാതി കെ.സി.വൈ.എം മതന്യൂനപക്ഷ വെല്ലുവിളികൾക്കെതിരെ പ്രതിഷേധ റാലി നടത്തി. ശനിയാഴ്ച്ച വൈകുന്നേരം സംഘടിപ്പിച്ച പ്രതിഷേധ റാലി ഫാ.ജിബി നറോണ ഉത്ഘാടനം ചെയ്തു. ആലപ്പുഴ കർമ്മൽസദൻ ആഡിറ്റോറിയത്തിൽ വച്ച് ആഗസ്റ്റ് 3- 4-തിയതികളിൽ നടന്നുവന്ന കെ.സി.വൈ.എം.ന്റെ നാൽപ്പത്തി എട്ടാമത് അർദ്ധ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു പ്രതിഷേധ റാലിയും സംഘടിപ്പിച്ചത്.
ഇന്ത്യയ്ക്കും, കേരളത്തിനും മഹത്തായ സംഭാവനകൾ നൽകിയ ക്രിസ്തുമതത്തെയും ക്രിസ്ത്യാനികളെയും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ അധികാരികളുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നതെന്ന സംശയം തോന്നുമാറാണ് ഓരോ കാര്യവും അടുത്തകാലത്തായി സംഭവിക്കുന്നതെന്ന് ഫാ.ജിബി നാറാണ കുറ്റപ്പെടുത്തി.
ആലപ്പുഴ ശവകോട്ട പാലത്തിന് മുൻപിൽ സമാപിച്ച പ്രധിഷേധ റാലിയെ രൂപതാ പ്രസിഡന്റ് കെ.ജെ.ഇമ്മാനുവൽ അഭിസംബോധ ചെയ്തു. നമ്മുടെ സമുദായത്തിന്റെ ശബ്ദമായി മാറിക്കൊണ്ട് പ്രതിക്കൂല സാഹചര്യങ്ങളെ ഒത്തോരുമയോടെ തരണം ചെയ്യാൻ യുവാക്കളായ നമുക്ക് ഒറ്റക്കെട്ടായി സഭയോടൊപ്പം അണിചേരാമെന്ന് ഇമ്മാനുവേൽ ആഹ്വാനം ചെയ്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.