ജോസ് മാർട്ടിൻ
ആലപ്പുഴ: സംസ്ഥാന ടേബിൾ ടെന്നീസ് സ്റ്റേറ്റ് കെഡറ്റ് ബോയ്സ് സിംഗിൾസ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ രൂപതാംഗം രോഹൻ ജോസ് ചാമ്പ്യൻ. ചാമ്പ്യൻഷിപ്പിൽ കെഡറ്റ് ബോയ്സ് സിംഗിൾസ് വിഭാഗത്തിലാണ് രോഹൻ ജോസ് സ്റ്റേറ്റ് ചാമ്പ്യഷിപ്പ് കരസ്ഥമാക്കിയത്.
ടേബിൾ ടെന്നീസ് പരിശീലനത്തിന്റെ രണ്ടാം വർഷം മുതൽ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്ന രോഹൻ മൂന്നാം ക്ലാസ്സ് മുതൽ ജില്ലാതല മത്സരങ്ങളിൽ വിജയിയായിരുന്നു. കൂടാതെ കഴിഞ്ഞ നാല് വർഷങ്ങളായി കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ മത്സരങ്ങളിൽ പങ്കെടുത്തു വരികയാണ്.
ടേബിൾ ടെന്നീസിലേയ്ക്കുള്ള മകന്റെ കാൽവയ്പ്പിനെക്കുറിച്ച് രോഹന്റെ പിതാവ് പറയുന്നതിങ്ങനെ: ആലപ്പുഴ വൈ.എം.സി.എ. വേനൽ അവധികാലത്ത് നടത്തി വരുന്ന സമ്മർ ക്യാമ്പിൽ രോഹനെ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ചേർക്കുകയും, ടേബിൾ ടെന്നീസ് പരിശീലകനായ സമിത് ഭട്ടാചാര്യ രോഹന്റെ കളിയിലെ മികവ് മസ്സിലാക്കിയതുമുതലാണ് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. തുടർന്ന്, കൊച്ചിന്റെ നിർദേശപ്രകാരമായിരുന്നു കളിയിൽ തുടർന്നതെന്നും കാത്തലിക് വോക്സിനോട് പറഞ്ഞു.
ഡിവൈൻ ധ്യാന കേന്ദ്രത്തിലും GOODNESS ചാനലിലും സീനിയർ ക്യാമറാമാനായി പ്രവർത്തിച്ചു വരികയാണ് രോഹന്റെ പിതാവ് ജോസ് എൻ.എൽ., അമ്മ രമ്യാ ജോസ്. സഹോദരൻ റയാൻ ബാസ്‌ക്കറ്റ് ബോളിൽ വൈ.എം.സി.എ.യിൽ തന്നെ പരിശീലനം നടത്തിവരുന്നു. ആലപ്പുഴ രൂപതയിലെ പുത്തൻകാട് ഇടവകാംഗമാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.