Categories: Kerala

ആലപ്പുഴ രൂപതയുടെ അഭിമാനമുയർത്തിയ ഡോക്ടർ നിർമ്മൽ ഔസേപ്പച്ചനുമായുള്ള അഭിമുഖം

ഡോ.നിർമ്മൽ ഔസേപ്പച്ചൻ പങ്കുവെയ്ക്കുന്ന ചില യാഥാർത്ഥ്യങ്ങൾ...

നേഹാ മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ചരിത്രത്തിലാദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ 329-Ɔο റാങ്കു നേടി വിജയിച്ച ആലപ്പുഴ തുമ്പോളി ക്രൈസ്റ്റ് ഭവനിൽ ഔസേപ്പച്ചൻ-വിനീത ദമ്പതികളുടെ മകൻ ഡോ.നിർമ്മൽ ഔസേപ്പച്ചൻ (29) കാത്തലിക് വോക്സ് ഓൺലൈനു നൽകിയ അഭിമുഖത്തിൽ നിന്ന്.

ഡോ.നിർമ്മൽ ഔസേപ്പച്ചൻ പങ്കുവെയ്ക്കുന്ന ചില യാഥാർത്ഥ്യങ്ങൾ:

വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെയേറെ പിന്നോക്കം നില്‍ക്കുന്ന ലത്തീന്‍ സമുദായത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിന്റെ തുടക്കമായി തന്റെ ഈ വിജയത്തെ വേണമെങ്ങില്‍ കണക്കാമെന്നും, വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലേക്ക് ഭരണമേഖലകളിലേക്ക് ലത്തീന്‍സമുദായത്തില്‍ നിന്നുള്ള ആളുകള്‍ കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡോ.നിർമ്മൽ പറയുന്നു.

പ്രൈമറി തലങ്ങളിൽ ലഭിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മയുടെ തുടർച്ച ഇല്ലാതെപോകുന്നത് സമൂഹത്തിന്റെ ഉന്നത മേഖലകളിൽ എത്തപ്പെടേണ്ടതിനെ പിന്നോട്ട് വലിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. അതിനാൽ, ഈ അവസ്ഥയെ മറികടക്കുന്ന ഒരു സിസ്റ്റം മറ്റു സഭകളിലെ പോലെ ലത്തീന്‍സഭക്കും ഉണ്ടായേ തീരൂ. ഒരു സാമൂഹിക വിപ്ലവം തന്നെ ലത്തീന്‍ സമുദായത്തില്‍ ഉണ്ടായെങ്ങില്‍ മാത്രമേ നമുക്ക് പിടിച്ചുകയറാൻ പറ്റുകയുള്ളൂ.

ലത്തീന്‍ സമുദായത്തില്‍, നല്ലൊരുശതമാനവും മത്സ്യമേഖലയുമായി ബന്ധപ്പെട്ട, സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന സമൂഹമാണ്. എങ്കിലും, തങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളുടെയും ഇടയിലും അടുത്ത തലമുറയ്ക്ക് എത്രത്തോളം നല്ല വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുമോ അത് നൽകണം.

കത്തോലിക്കാ സഭയെന്ന ചട്ടക്കൂടിനകത്ത്, മുകള്‍ത്തട്ട് മുതല്‍ താഴെതട്ട് വരെ നല്ല നിയത്രണം നമുക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ, കൃത്യതയോടെയുള്ള സ്വഭാവരൂപീകരണം വളരെഏറെ സാധ്യവുമാണ്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനം നമ്മുടെ കുട്ടികളിൽ സ്വഭാവം രൂപീകരണം വേണ്ട രീതിയിൽ ഉണ്ടാക്കുന്നില്ല എങ്കില്‍ ഈ സിസ്റ്റത്തിന്റെ വലിയ പരാധീനതയായി തന്നെ കാണേണ്ടിവരും.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago